Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

 
 
പ്രയോജനം

കണ്ണിന്റെ റെറ്റിനയിലോ റെറ്റിനയ്‌ക്കും കാചത്തിനുമിടയിലുള്ള സ്‌നിഗ്‌ദ്ധ പദാര്‍ത്ഥത്തിലോ കൊറോയിഡ്‌ പാളിയിലോ ക്ഷതമേറ്റാല്‍ ഫ്‌ളൂറെസീന്‍ ആന്‍ജിയോഗ്രാഫിയോ ഇന്‍ഫ്രാറെഡോ ഉപയോഗിച്ച്‌ പഠിക്കുവാന്‍ ഈ ഉപകരണം സഹായകമാണ്‌.

നേട്ടങ്ങള്‍

റെറ്റിനയുടെ ഒക്കെ ചിത്രങ്ങളെടുത്തു സൂക്ഷിക്കുവാന്‍ കഴിയുന്നതാണ്‌.

കൂടുതലായോ കുറവായോ പെര്‍ഫ്യൂഷന്‍ ഉണ്ടാകുന്ന ഭാഗങ്ങളെ കാണുന്നതിനും ക്ഷതമുണ്ടായതിന്റെ ശരിയായ സ്ഥാനവും പരിധിയും അറിയുന്നതിനും വേണ്ടിയാണ്‌ ഇതു കൂടുതലും ഉപയോഗിക്കുന്നത്‌. ചികിത്സാനന്തരം (FFA) അതു വിജയകരമായിരുന്നോ പുന:ചികിത്സാ വേണമോ എന്നീ കാര്യങ്ങള്‍ വിലയിരുത്തുന്നതിനും വളരെ പ്രയോജനപ്പെടുത്താവുന്നതാണ്‌ ഈ സാങ്കേതിക വിദ്യ .

 
ചികിത്സാ രീതി

ടെസ്റ്റ്‌ ഡോസുകള്‍ക്കും മറ്റു നടപടിക്രമങ്ങള്‍ക്കും ശേഷം രോഗിയെ ഫണ്ടസ്‌ ക്യാമറയ്‌ക്കു സമീപമിരുത്തുന്നു. ഇന്‍ഫ്യൂഷന്‍ കാന്യൂല ഉള്ളില്‍ കടത്തിയ ശേഷം ഇതിനായുള്ള സൊല്യൂഷന്‍ (ലായനി) തയ്യാറാക്കി വെയ്‌ക്കുന്നു. ക്യാമറയും ഓപ്പറേഷന്‍ സംവിധാനവും സ്വിച്ചോണ്‍ ചെയ്യുന്നു. രോഗത്തിന്റെ വ്യാപനം വ്യക്തമാക്കുന്ന വര്‍ണ്ണചിത്രങ്ങള്‍ ഒരു കണ്ണിന്റെയോ രണ്ടു കണ്ണുകളുടെയുമോ ആവശ്യാനുസരണം എടുക്കുന്നു.

തുടര്‍ന്ന്‌ ഇന്‍ട്രാവെനസ്‌ ഇന്‍ജെക്ഷന്‍ നല്‍കുകയും ശുദ്ധാ ശുദ്ധ രക്തവാഹിനികള്‍, സൂക്ഷ്‌മരക്തവാഹിനികള്‍ കൊറോയിഡ്‌ എന്നിവയിലൂടെ ഇതിന്റെ ഒഴുക്ക്‌ വിലയിരുത്തുന്നതിനായി ഇടവിട്ട്‌ ചിത്രങ്ങളെടുക്കുന്നു. ക്ഷതം സംശയിക്കുന്ന ഭാഗത്തെ രണ്ടു ഘട്ടങ്ങളിലുള്ള ചിത്രങ്ങളെടുക്കുകയും ചെയ്യുന്നു. ഇപ്രകാരമുള്ള ആന്‍ജിയോഗ്രാമില്‍ നിന്നു ലഭിക്കുന്ന കണ്ടെത്തലുകള്‍ക്കനുസരിച്ച്‌ ലേസറോ സര്‍ജറിയോ വേണ്ടതെന്ന്‌ തീരുമാനിക്കപ്പെടുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റിന്റെ പേഷ്യന്റ്‌ കോര്‍ണര്‍ വിസിറ്റ്‌ ചെയ്‌ത്‌ ഫണ്ടസ്‌ ഫ്‌ളൂറസിന്‍ ആന്‍ജിയോ ഗ്രാഫി സെക്ഷനിലേക്ക്‌ നാവിഗേറ്റ്‌ ചെയ്യുക.