Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

പ്രയോജനം

കണ്ണിന്റെ ഘടനയെ വിശദമായി വിലയിരുത്താന്‍ സഹായിക്കുന്നു. കണ്‍പോള(ഐ ലിഡ്‌), യെയും കണ്‍മിഴിയെയും യോജിപ്പിക്കുന്ന ശ്ലേഷ്‌മകല (കണ്‍ജക്ടിവ), കാചം (ലെന്‍സ്‌), ദൃഷ്ടി സിരാപടലം (റെറ്റിന) എന്നിവയെ നന്നായി വീക്ഷിച്ച്‌ വിശദ പരിശോധന നടത്താന്‍ സഹായിക്കുന്നു.
അഡീഷണല്‍ ലെന്‍സുപയോഗിച്ചാല്‍ കൂടുതല്‍ വിശദ പഠനത്തിനും സൗകര്യപ്രദമായതാണ്‌ ഈ ഉപകരണം.

നേട്ടങ്ങള്‍

ഒരു ടോര്‍ച്ചു ലൈറ്റുപയോഗിച്ചു നടത്തുന്ന പരിശോധനയില്‍ പ്രകാശം കണ്ണില്‍ മുഴുവനായും പരക്കുന്നതിനാല്‍ കാചം വരെയുള്ള ഘടനകള്‍ മാത്രമേ ദൃശ്യമാകുകയുള്ളു. കൂടുതല്‍ വിശദ പരിശോധന അസാദ്ധ്യമാണ്‌. എന്നാല്‍ ഒരു സ്ലിറ്റ്‌ ലൈറ്റ്‌ ഉപയോഗിക്കുമ്പോള്‍ പ്രകാശത്തിന്റെ ക്രമീകരണം എത്രയോ തരത്തില്‍ നിര്‍വഹിച്ച്‌ പരിശോധന കൂടുതല്‍ സൂക്ഷ്‌മമാക്കാം.

തന്മൂലം രോഗത്തിന്റെ തീവ്രതയും വ്യാപനവും കൃത്യതയോടെ വിലയിരുത്തപ്പെടുകയും ചെയ്യുന്നു. കൂടുതല്‍ ലെന്‍സുകള്‍ ഘടിപ്പിക്കപ്പെട്ടു നടത്തുന്ന പരിശോധനയില്‍ നേത്രത്തിന്റെ മുമ്പിലായുള്ള അറയുടെ ആംഗിളും റെറ്റിനയുടെ ഘടനയും നന്നായി ദര്‍ശിക്കാനും രോഗനിര്‍ണ്ണയം നടത്തുവാനും അനന്തര ചികിത്സ നിശ്ചയിക്കുവാനും സാധിക്കുന്നതാണ്‌.

ടോണോ മീറ്ററുകള്‍ പോലെയുളള ഉപകരണങ്ങള്‍ കൂടിയാകുമ്പോള്‍ ഇന്‍ട്രാ ഓക്യൂലര്‍ പ്രെഷര്‍ (ദൃഷ്ട്യാന്തര മര്‍ദ്ദം) രേഖപ്പെടുത്തുന്നതിനും രോഗനിര്‍ണ്ണയം നടത്തുന്നതിനും എളുപ്പമാകും. പ്രത്യകിച്ചും ഗ്ലോക്കോമ പോലുള്ള രോഗത്തിന്‌ ലേസറുകള്‍ കൂട്ടിചേര്‍ത്താല്‍ ലേസര്‍ സര്‍ജറി ഒ.പി പ്രൊസീജറായിത്തന്നെ നിര്‍വ്വഹിക്കാവുന്നതാണ്‌.