Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

നേത്ര സംരക്ഷണത്തിനുള്ള പത്തു കല്‍പ്പനകള്‍

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ നേത്ര സംരക്ഷണത്തിനായ്‌ തയ്യാറാക്കിയ പത്തു കല്‍പ്പനകള്‍ ചുവടെ വായിക്കുക.

  1. കൈകള്‍ വൃത്തിയായി കഴുകിയ ശേഷം മാത്രം കണ്ണില്‍ സ്‌പര്‍ശിക്കുക. ഇത്‌ കണ്‍ജക്ടിവൈറ്റിസ്‌ (ചെങ്കണ്ണ്‌) ബാധിക്കുന്നത്‌ തടയും.

  2. പുകയില വലിക്കുകയോ, ചവക്കുകയോ ചെയ്യാതിരിക്കുക. പുകവലി നേത്രങ്ങളിലേക്കുള്ള ഞരമ്പുകള്‍ കേടാക്കുന്നതിനും, അന്ധതയ്‌ക്കും ഇടയാക്കും.

  3. പ്ലാസ്റ്റിക്ക്‌ ബാഗുകളില്‍ സൂക്ഷിക്കുന്ന ചൂടു ഭക്ഷണം ഒഴിവാക്കുക. ഇത്‌ നേത്രങ്ങളിലേക്കുള്ള നാഡീവ്യൂഹത്തെ തകരാറിലാക്കുകയും, പുരുഷവന്ധ്യതയ്‌ക്കു കാരണമാകുകയും ചെയ്യും.

  4. കടുത്ത സൂര്യപ്രകാശമേല്‍ക്കേണ്ടി വരുന്ന അവസരങ്ങളില്‍ അള്‍ട്രാവയലറ്റ്‌ സംരക്ഷണമുള്ള സണ്‍ഗ്‌ളാസ്സ്‌ ഉപയോഗിക്കുക. ഇത്‌ തിമിരബാധ തടയും.

  5. വാഹനമോടിക്കുമ്പോഴും, കൂര്‍ത്ത അഗ്രമുള്ള വസ്‌തുക്കള്‍ ഉപയോഗിച്ച്‌ ജോലി ചെയ്യേണ്ടി വരുമ്പോഴും നേത്രസംരക്ഷണത്തിനായി കണ്ണട ഉപയോഗിക്കുക.

  6. കുട്ടികളെ വീടിനു വെളിയില്‍ കളിക്കാന്‍ വിടുക. ഇതിലൂടെ ഹ്രസ്വദൃഷ്ടി ബാധിക്കുന്നത്‌ വലിയൊരളവ്‌ വരെ തടയുവാന്‍ കഴിയും.

  7. പച്ച നിറത്തിലുള്ള പച്ചക്കറികള്‍, കാരറ്റ്‌, തക്കാളി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. എണ്ണ വറക്കുകയല്ലാതെ മറ്റു തരത്തില്‍ വേവിച്ചെടുത്ത മീനും നേത്രങ്ങളുടെ ആരോഗ്യത്തിന്‌ നല്ലതാണ്‌.

  8. കുട്ടികളുടെ കാഴ്‌ച അവര്‍ ഉണ്ടായി ഒരു മാസത്തിനുളളില്‍ തന്നെ പരിശോധിക്കുക. അന്ധതയിലേക്കു നയിക്കാവുന്ന വൈകല്യങ്ങള്‍ ഉണ്ടോ എന്നറിയാന്‍ ഇതാവശ്യമാണ്‌, കൂടാതെ കുട്ടികള്‍ക്ക്‌ 3-4 വയസ്സുള്ളപ്പോള്‍ അവരുടെ കാഴ്‌ച പരിശോധിക്കുക. നേരത്തെ കണ്ടുപിടിച്ചാല്‍ തകരാറുകള്‍ പെട്ടെന്ന്‌ പരിഹരിക്കാന്‍ കഴിയും.

  9. കാഴ്‌ച പരിശോധന, കണ്ണിന്റെ മര്‍ദ്ദ പരിശോധന, റെറ്റിന പരിശോധന എന്നിവ എല്ലാ വര്‍ഷവും നടത്തുക.

  10. കാഴ്‌ച തകരാറുകള്‍, അവ എത്ര ചെറുതായാലും അവഗണിക്കാതിരിക്കുക.