Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ Jul 14 2020

വിദഗ്‌ദ്ധ നേത്ര സംരക്ഷണം

നേത്രചികിത്സയില്‍ വിവിധതരം വിദഗ്‌ദ്ദ സേവനങ്ങളാണ്‌ മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റലില്‍ ലഭ്യമായിട്ടുള്ളത്‌.

പ്രമേഹസംബദ്ധിയായ നേത്രരോഗങ്ങള്‍

പ്രമേഹം ഇന്ന്‌ ഇന്ത്യയില്‍ വലിയൊരു ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്നു. ലോകത്തെമ്പാടുമെന്ന പോലെ ഇന്ത്യയിലും പ്രമേഹബാധിതരുടെ എണ്ണം വര്‍ദ്ദിച്ച്‌ വരുകയാണ്‌. പലപ്പോഴും പ്രമേഹം കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. കണ്ണുകള്‍ മാത്രമല്ല വൃക്കകള്‍, ഹൃദയം, നാഡീവ്യൂഹം എന്നിവയെയും പ്രമേഹം ഗുരുതരമായി ബാധിക്കാം.

പ്രമേഹം കണ്ണുകളെ പലരീതിയില്‍ബാധിക്കാം

പ്രമേഹത്തോടൊപ്പം തിമിരം, ഡയബറ്റിക്ക്‌ റെറ്റിനോപ്പതി, ഡയബറ്റിക്ക്‌ നെര്‍വ്വ്‌ പരാലിസിസ്‌, ഡബ്‌ള്‍ വിഷന്‍

തിമിരം

തിമിരബാധ മൂര്‍ച്ചിക്കാതിരിക്കാന്‍ പ്രമേഹം ഒരു പ്രധാന കാരണമാണ്‌. തിമിരത്തിന്‌ ശസ്‌ത്രക്രിയ മാത്രമേ പരിഹാരമുള്ളു. സാധാരണ തിമിര ശസ്‌ത്രക്രിയയില്‍ പ്രമേഹരോഗ ബാധിതനായ ഒരാള്‍ക്ക്‌ അണുബാധ ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്‌. തികച്ചും സുരക്ഷിതമായ മൈക്രോ കാറ്ററാക്ട്‌ സര്‍ജറിയാണ്‌ ഇത്തരം രോഗികള്‍ക്ക്‌ മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ നിര്‍ദ്ദേശിക്കുന്നത്‌. കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

ഡയബറ്റിക്‌ റെറ്റിനോപ്പതി

ഇന്ത്യയിലിന്ന്‌ അന്ധരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്‌ ഒരു പ്രധാന കാരണം ഡയബറ്റിക്‌ റെറ്റിനോപ്പതിയാണ്‌. ഇതിന്റെ ചികിത്സകള്‍ക്കും മറ്റുമായി നൂതന ലേസര്‍ ചികിത്സാ സമ്പ്രദായം പരിശോധനയ്‌ക്കായ്‌ ഹൈ റൊസൊലൂഷന്‍ സ്‌പെക്ട്രല്‍ OCT, ആന്‍ജിയോഗ്രാം (FFA ) എന്നിവ മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റലില്‍ ലഭ്യമാണ്‌.

ഗ്ലോക്കോമ

കാഴ്‌ച ശക്തിയുടെ നിശബ്ദനായ കൊളയാളി എന്നാണ്‌ ഗ്ലോക്കോമ അറിയപ്പെടുന്നത്‌. യാതൊരു ലക്ഷണങ്ങളും കാണിക്കാതെ സ്ഥിരമായ അന്ധതയിലേക്ക്‌ ഒരാളെ നയിക്കാന്‍ ഈ അസുഖത്തിന്‌ സാധിക്കും. ചിലര്‍ക്ക്‌ ചെറിയ തലവേദനയോ കാഴ്‌ചയ്‌ക്ക്‌ വ്യക്തതക്കുറവോ അനുഭവപ്പെടുമെങ്കിലും മിക്കവര്‍ക്കും അസുഖം ബാധിക്കുന്നത്‌ അറിയാന്‍ പോലും സാധിക്കില്ല. ഇത്‌ വര്‍ഷംതോറും നടത്തേണ്ട കണ്ണു പരിശോധനയുടെ (കാഴ്‌ച ശക്തി പരിശോധനയും, കണ്ണുകളിലെ മര്‍ദ്ദ പരിശോധനയും, വിഷ്വവല്‍ ഫീല്‍ഡ്‌ ടെസ്റ്റും) ആവശ്യകതയിലേക്ക്‌ വിരല്‍ ചുണ്ടുന്നു. പലപ്പോഴും വിഷ്വല്‍ ഫില്‍ഡ്‌ ടെസ്റ്റില്‍ കണ്ടുപിടിക്കപ്പെടുന്ന തകരാറുകള്‍ ഈ അസുഖബാധ കണ്ടെത്താന്‍ സഹായിക്കുന്നു. മിക്കരോഗികളിലും ഗ്ലോക്കോമയോടൊപ്പം കണ്ണുകളിലെ ഉയര്‍ന്ന മര്‍ദ്ദവും കണ്ടുവരാറുണ്ടെങ്കിലും എല്ലാ രോഗികളിലും ഇങ്ങനെയാവണമെന്ന്‌ നിര്‍ബദ്ധമില്ല. സാധാരണ മര്‍ദ്ദനില (25%) ഉള്ളവര്‍ക്ക്‌ വിഷ്വല്‍ ടെസ്‌റ്റ്‌ നടത്തുമ്പോള്‍ ഗ്ലോക്കോമ കണ്ടുവരാറുണ്ട്‌.

വളരെ ചെറിയ വ്യതിയാനങ്ങളും, അസുഖത്തിന്റെ രീതിയും വരെ കണ്ടെത്താന്‍ സാധിക്കുന്ന ഒക്ടോപസ്‌ പെരിമീറ്റര്‍ (octopus perimeter) പോലുള്ള അത്യാധുനിക വിഷ്വല്‍ ഫില്‍ഡ്‌ ടെസ്റ്റുകളാണ്‌ മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റലില്‍ ലഭ്യമായിട്ടുള്ളത്‌

നിറങ്ങളും, ഗ്രാഫിക്കല്‍ റപ്രസന്റേഷനും ഉള്ള ഈ റിപ്പോര്‍ട്ടുകള്‍ സാധാരണക്കാര്‍ക്ക്‌ പോലും വായിച്ച്‌ മനസ്സിലാക്കാന്‍ സാധിക്കും. റെറ്റിനല്‍ നെര്‍വ്വ്‌ ഫൈബരിന്റെ ഘനം പരിശോദിക്കാനുള്ള ആധുനിക സംവിധാനമായ സ്‌കാനിംഗ്‌ ലേസര്‍ ഒഫ്‌താല്‍മോസ്‌കോപ്പും മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റലില്‍ ലഭ്യമാണ്‌. കണ്ണുകളിലേക്കുള്ള ഞരമ്പുകളുടെ ശേഷിക്കുന്ന ശക്തി അളക്കാന്‍ ഈ സംവിധാനം ഫലപ്രദമാണ്‌.

കുടതലറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ശിശുക്കളുടെ നേത്രസംരക്ഷണം

ശിശുക്കളുടെ നേത്രസംരക്ഷണം അഥവാ പീഡിയാട്രിക്‌ ഐ കെയര്‍ ഞങ്ങളുടെ പ്രധാനപ്പെട്ട മേഖലയാണ്‌. കുട്ടികള്‍ക്ക്‌ മികച്ച നേത്ര സംരക്ഷണം നല്‍കാനായി ഞങ്ങള്‍ ഏറ്റവു ആധുനികമായ സംവിധാനങ്ങളും പ്രത്യേകം പരിശിലനം ലഭിച്ച ചികിത്സകരെയും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.

രോഗങ്ങള്‍ വരാതെ സൂക്ഷിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ക്ക്‌ ഞങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നു. ശരിയായ ഭക്ഷണക്രമം, വ്യായാമം, ശരിയായ കംമ്പ്യൂട്ടര്‍, വീഡിയോ ഗെയിം ഉപയോഗം, പ്രകാശക്രമീകരണം, ശരീരരീതി ഇവയെക്കുറിച്ച്‌ ഞങ്ങള്‍ രക്ഷിതാക്കളെയും കുട്ടികളെയും ബോധവാന്‍മാരാക്കുന്നു. കുട്ടികളുടെ നേത്രസംരക്ഷണത്തില്‍ സന്തുലിതമായ ആഹാരക്രമം ലെ പ്രവര്‍ത്തികള്‍ എന്നിവയ്‌ക്ക്‌ ഞങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്നു. പലപ്പോഴും ഇവയുടെ അഭാവമാണ്‌ ചെറുപ്രായത്തിലേ കണ്ണട ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക്‌ ഇവരെ എത്തിക്കുന്നത്‌.

ഞങ്ങളുടെ കുട്ടികള്‍ക്കുള്ള നേത്രാരോഗ്യ വിഭാഗത്തില്‍ കാഴ്‌്‌ചശക്തി റെക്കോര്‍ഡ്‌ ചെയ്യാനുള്ള പിക്‌ചര്‍ ചാര്‍ട്ടുകള്‍ (നവജാതശിശുക്കളുടെ പോലും കാഴ്‌്‌ചശക്തി പരിശോധിക്കാന്‍ സാധിക്കുന്നതാണ്‌), കളര്‍ ചാര്‍ട്ടുകള്‍, സ്‌റ്റീരിയോപ്‌സിസ്‌ ചാര്‍ട്ടുകള്‍ (ഇരുകണ്ണുകള്‍ക്കും സന്തുലിതമായ കാഴ്‌ചശക്തിയുണ്ടോ എന്ന്‌ പരിശോധിക്കാന്‍), ഹാന്‍ഡ്‌ഹെല്‍ഡ്‌ സില്‍ട്‌ ലാമ്പുകള്‍ (അമ്മയുടെ മടിയിലിരിക്കുന്ന കുട്ടിയുടെ കാഴ്‌ചപോലും പരിശോധിക്കാവുന്നത്‌) എന്നിവ സജ്ജീകരിച്ചിരിക്കുന്നു. സാധാരണയായി ഈ സംവിധാനങ്ങളെല്ലാം എല്ലാ ആശുപത്രികളിലും ഉണ്ടാവണമെന്നില്ല. മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റലില്‍ ഈ പരിശോധനകളെല്ലാം കുട്ടികളില്‍ നടത്തുന്നു.

കണ്ണട ഉപയോഗം നിര്‍ദ്ദേശിക്കാന്‍ നിര്‍ബദ്ധിതമകുന്ന സാഹചര്യങ്ങളില്‍ ശരിയായ കാഴ്‌ച ഉറപ്പ്‌ വരുത്താന്‍ മികച്ച ലെന്‍സും ഫ്രെയിമു ഞങ്ങള്‍ ഉറപ്പുവരുത്തുന്നു. ഫാന്‍സി ഡിസൈനുകള്‍ക്ക്‌ പകരം ശരിയായ കാഴ്‌ചയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന ഫ്രെയിമുകളാണ്‌ കുട്ടികള്‍ ഉപയോഗിക്കേണ്ടത്‌.

പാരമ്പര്യ (ജനിതക) നേത്രരോഗങ്ങള്‍

ജനിതക നേത്ര രോഗങ്ങള്‍ തുടക്കത്തിലേ കണ്ടുപിടക്കാനും ചികിത്സ നല്‍കാനും മുളമുട്ടില്‍ ഐ ഹോസ്‌പിറ്റല്‍ ശ്രദ്ധിക്കുന്നു. രക്ഷിതാവില്‍ നിന്ന്‌ ഒരു ദുര്‍ബല ജീന്‍ ലഭിച്ചു എന്നതു കൊണ്ട്‌ മാത്രം ഒരു അസുഖം ഉണ്ടാവണമെന്നില്ല. ജീവിതരീതിയിലെ ക്രമീകരണങ്ങള്‍ കൊണ്ട്‌ പാരമ്പര്യ രോഗങ്ങളെ തടയാനോ അല്ലെങ്കില്‍ വലിയൊരളവുവരെ അവയുടെ തീവ്രത കുറയ്‌ക്കാനോ സാധിക്കുന്നതാണ്‌.

ആയുര്‍വേദനേത്രചികിത്സാരംഗത്ത്‌ അത്യൂതമായ സംഭാവനകള്‍ നല്‍കിയ മണ്‍മറഞ്ഞ മഹാരഥന്‍മാരെ ഞങ്ങള്‍ വിലമതിക്കുന്നു. പരേതനായ വൈദ്യരത്‌നം മുളമൂട്ടില്‍ മാത്തന്‍ മത്തായിയുടെ സ്‌്‌മരണയിലാണ്‌ ഈ നേത്രചികിത്സാലയം സ്ഥാപിതമായിട്ടുള്ളത്‌. താത്‌പര്യമുള്ളവര്‍ക്ക്‌ പദ്ധതികളും ചേര്‍ത്തുള്ള ഹോളിസ്‌റ്റിക്‌ സമ്പ്രദായവും മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റലില്‍ ലഭ്യമാണ്‌.