Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

 
പ്രയോജനം

കാഴ്‌ചശക്തി ശരിയായി വിലയിരുത്തുന്നതിന്‌.

നേട്ടങ്ങള്‍

ഉപയോഗിക്കാന്‍ എളുപ്പം.

ഏറ്റക്കുറച്ചിലില്ലാത്ത പ്രകാശ വിക്ഷേപത്തിന്‌ എല്‍.സി.ഡി. മോണിറ്റര്‍ .

സംവേദനക്ഷമതയുടെ വ്യത്യാസം വിലയിരുത്തുവാന്‍ കഴിയും.

നടപടിക്രമം

കാഴ്‌ച പരിശോധിക്കേണ്ടയാളെ ചാര്‍ട്ടില്‍ നിന്നും ആറുമീറ്റര്‍ അകലത്തിലിരുത്തുന്നു. ഒരു കണ്ണടച്ചുകൊണ്ട്‌ ട്രയല്‍ ഫ്രെയിം വെയ്‌ക്കുന്നു. എന്നിട്ട്‌ അയാളോട്‌ ചാര്‍ട്ട്‌ മുകളിലത്തെ വരിയില്‍ നിന്നു താഴോട്ടു വായിക്കാന്‍ ആവശ്യപ്പെടുന്നു.

വായിക്കാന്‍ കഴിഞ്ഞ ഏറ്റവും താഴത്തെ വരി അടയാളപ്പെടുത്തുന്നു. ഇവിടംവരെ ചികിത്സ ആവശ്യമില്ലാത്ത ദര്‍ശന കൂര്‍മ്മത ഉണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു.

അടുത്തതായി ഒരു കണ്ണു അടച്ചുപിടിച്ച്‌ അടുത്തതിനെ ചെറു സുഷിരത്തിലൂടെ നോക്കാന്‍ അനുവദിച്ചു കൊണ്ട്‌ കാഴ്‌ചശക്തി പരിശോധിക്കുന്നു. ഇത്‌ ചെറു സുഷിരത്തിലൂടെയുള്ള ദര്‍ശന കൂര്‍മ്മത എന്ന നിലയില്‍ വിലയിരുത്തപ്പെടുന്നു.