Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

 
 
ഉദ്ദേശ്യം

നേത്രത്തിനുള്ളില്‍ അതായത്‌ റെറ്റിന, കൊറോയ്‌ഡ്‌, വിട്രിയസ്‌ തുടങ്ങിയവയുടെ പിന്‍ഭാഗത്തിന്റെ (തീഷ്‌ണ തിമിരം മൂലമുള്ള കണ്‍കുഴിയിലെ മീഡിയ അതാര്യമാവുന്ന കേസുകളില്‍) നന്നായി രോഗനിര്‍ണ്ണയം ചെയ്യാനുള്ള ഉപകരണം.

ക്ഷതമുണ്ടാകുന്ന കേസുകളില്‍ കണ്ണിന്റെ മൊത്തം നില വിലയിരുത്തുക നേത്രത്തിനുള്ളിലെ ട്യൂമറുകള്‍ ഡയഗ്നോസ്‌ ചെയ്യുവാനും തുടര്‍ നടപടികള്‍ ചെയ്യുന്നതിനും സഹായകം.

കണ്ണില്‍ പുറമേ നിന്ന്‌ കണ്ണില്‍ കടന്നിട്ടുള്ള വസ്‌തുക്കള്‍ കാണുന്നതിനും വിലയിരുത്തുന്നതിനും-

നേട്ടങ്ങള്‍

നേത്രാവരണങ്ങളുടെ, ക്ഷതങ്ങളുടെ, ട്യൂമറുകളുടെ ഒക്കെ ത്രിമാനദൃശ്യം ലഭ്യമാകുന്ന സ്‌കാനിംഗ്‌ സാദ്ധ്യമാണ്‌.

ഹ്രസ്വസമയ ചിത്രീകരണം സാദ്ധ്യമായതിനാല്‍ അത്‌ രേഖയാക്കി സൂക്ഷിക്കുവാനും വേണ്ടപ്പോള്‍ വീണ്ടെടുക്കുവാനുമുള്ള സൗകര്യം.

ബി.സ്‌കാന്‍, ഏ സ്‌കാന്‍, ത്രിമാന (3D) സ്‌കാന്‍ എന്നിവ ഒരേ ഉപകരണത്തില്‍ നിന്നു തന്നെ സാദ്ധ്യമാണ്‌.

നടപടിക്രമം

ടോപിക്കല്‍ അനസ്‌തേഷ്യ നല്‍കിയ ശേഷം രോഗി മൂഖം കമിഴ്‌ന്നു കിടക്കുന്ന നിലയില്‍ പ്രോബ്‌ കണ്‍പോളയുടെ മുകളില്‍ വെയ്‌ക്കുകയോ നേരിട്ടു കണ്ണില്‍ വെയ്‌ക്കുകയോ ചെയ്യുന്നു. കണ്ണിനു നെടുകെയുള്ളത്‌, വിലങ്ങനെയുള്ളത്‌, ചരിഞ്ഞു വളഞ്ഞ നിലയില്‍ ഒക്കെ വിവിധ രീതിയില്‍ സ്‌കാനുകള്‍ നടത്തി പിന്‍ഭാഗ ദൃശ്യങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നു.