Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

 
 
ഉദ്ദേശ്യം

റെറ്റിനയുടെയും (പ്രത്യകിച്ച്‌ മാക്യൂല യുടെ) ഓപ്‌റ്റിക്‌ നെര്‍വുകളുടെയും വിശകലനം.

കോര്‍ണിയയുടെ ഘനം തിട്ടപ്പെടുത്തുന്നതിനും, ഗ്ലോക്കോമ ചികിത്സയില്‍ കണ്ണിന്റെ മുന്‍ഭാഗ അറയുടെ ആംഗിള്‍ വിലയിരുത്തി കോര്‍ണിയയുടെ രോഗനിദാന നിര്‍വ്വഹണം കൃത്യതയുള്ളതാക്കുവാനും സഹായിക്കുന്നു.

നേട്ടങ്ങള്‍

ശരീര കലകളുടെ ശാസ്‌ത്രീയ പഠനത്തിനുതകും വിധം റെറ്റിനയുടെയും ഓപ്‌റ്റിക്‌ നെര്‍വുകളുടെയും പരിഛേദ പഠനം നിര്‍വ്വഹിക്കുവാന്‍ കഴിയുന്നു.

എക്‌സ്‌റേയോ മറ്റു അപകട രശ്‌മികളുടെയോ സഹായമില്ലാതെ വിശകലനത്തിനു വെറും പ്രകാശ രശ്‌മി മതിയാവും.

കൃഷ്‌ണമണി വിസ്‌താരപ്പെടുത്താതെ പരിശോധന നടത്താം.

മൈക്രോ പെരിമെട്രി പോലുള്ള സവിശേഷ പരിശോധനയും സാദ്ധ്യമാണ്‌.പഠനം പരിശോധനാ വിവരങ്ങള്‍ ശേഖരിച്ചു വെയ്‌ക്കാനും വീണ്ടും ആവശ്യമായാല്‍ എടുക്കാവുന്നതുമായ സംവിധാനം.
 
നടപടിക്രമം.

ഈ ഉപകരണത്തിന്റെ മുമ്പില്‍ രോഗിക്ക്‌ സൗകര്യപ്രദമായി ഇരിക്കാവുന്നതാണ്‌.

ഉറപ്പിച്ചിട്ടുള്ള വെളിച്ചത്തിലേക്ക്‌ ഉറ്റു നോക്കാന്‍ ആവശ്യപ്പെടുന്നു. ഈ ഉപകരണമാകട്ടെ കണ്ണിന്റെ ഒരു പരിഛേദം ഓപ്‌റ്റിക്കല്‍ ഇമേജുകളുമായി നിര്‍ദ്ദിഷ്ട സോഫ്‌റ്റ്‌വെയറുകളുടെ സഹായത്തോടെ അപഗ്രഥനം ചെയ്‌ത്‌ പ്രസ്‌തുത ഇമേജുകളെ കാട്ടുന്നു.

മറ്റൊരു മാനദണ്ഡ നോര്‍മോഗ്രാമുമായി താരതമ്യം ചെയ്‌ത്‌ വീണ്ടും വിശകലനം ചെയ്‌ത റിപ്പോര്‍ട്ട്‌ ലഭ്യമാക്കിത്തരുന്നു.

ഇന്‍ട്രെപിഡ്‌ മൈക്രോ-കൊയാക്‌സിയല്‍ ഫാക്കോ ഇമള്‍സിഫിക്കേഷന്‍ സിസ്റ്റം