Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

അതിസൂക്ഷമ തിമിര ശസ്‌ത്രക്രിയ

ഇന്ന്‌ ലോകത്ത്‌ ലഭ്യമായ നൂതനവും മികവുറ്റതുമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ്‌ അതിസൂക്ഷമ തിമിര ശസ്‌ത്രക്രീയ മുളമുട്ടില്‍ ഐ ഹോസ്‌പിറ്റലില്‍ നടത്തുന്നത്‌. ഓസില്‍ ഐ.പി. ഇന്‍ട്രെപിഡ്‌ സാങ്കേതിക വിദ്യയുടെ സഹായം ശസ്‌ത്രക്രിയനാന്തരം രോഗിയെ ഇരുപത്തിനാലു മണിക്കൂറുകള്‍ക്കുള്ളില്‍ രോഗമുക്തിക്കു പ്രാപ്‌തനാക്കുന്നു.

മറ്റു പരമ്പാരഗത ശസ്‌ത്രക്രിയയിലെന്ന പോലെ ഇവിടെ രക്തവാര്‍ച്ചയോ തയ്യലോ വേദന തന്നെയോ രോഗിക്ക്‌ അനുഭവിക്കേണ്ടി വരുന്നില്ല. പ്രമേഹരോഗികള്‍ക്കും ഹൃദ്രോഗികള്‍ക്കും ഏറ്റവും ഉത്തമമായയതാണ്‌ ഈ ശസ്‌ത്രക്രിയ.

   രോഗിക്കുള്ള നേട്ടം     നടപടി ക്രമങ്ങളില്‍ ഉണ്ടാകുന്ന നേട്ടം    വ്യക്തിഗത എം.സി.എസ്‌.   
 ചിലവ്‌.     എഫ്‌. ഏ. ക്യൂ.
 

അതിസൂക്ഷമ തിമിര ശസ്‌ത്രക്രിയ

അതി സൂക്ഷമ തിമിര ശസ്‌ത്രക്രിയയില്‍ ഉണ്ടാക്കപ്പെടുന്ന മുറിവ്‌ സാധാരണയായി 1 m m നും 2 m m നുമിടയ്‌ക്കാണ്‌. അള്‍ട്രാസൗണ്ട്‌പയോഗിച്ച്‌ തിമിരത്തെ ഇല്ലായ്‌മ ചെയ്യുകയയാണിവിടെ. സാധാരണ കരുതപ്പെടുന്നപോലെ ലേസര്‍ രശ്‌മികളല്ല. കണ്ണിനുള്ളിലേക്ക്‌ അതിസൂക്ഷമമായ ഒരു പ്രോബ്‌ കടത്തിവെച്ച്‌ അതിലൂടെ അള്‍ട്രാ ശബ്ദതരംഗങ്ങളയച്ച്‌ തിമിരത്തെ ദ്രവീകരിക്കുന്നു.ഇങ്ങനെ ദ്രവീകരിക്കപ്പെടുന്ന പദാര്‍ത്ഥം അതേ പ്രേബിലൂടെ തന്നെ പുറത്തേക്ക്‌ വലിച്ചെടുക്കപ്പെടുകയും ചെയ്യുന്നു. സാധാരണ പ്രോബിന്റെ ഘനം ഏകദേശം0.9 m. m മാത്രമാണ്‌.

ശസ്‌ത്രക്രിയാ വേളയില്‍ പോലും കണ്ണിന്റെ മര്‍ദ്ദവും കണ്ണിലെ ദ്രവത്തിന്റെ സാന്നിദ്ധ്യത്താലുള്ള നിരന്തര ഈര്‍പ്പവും നില നില്‍ക്കേണ്ടതുണ്ട്‌. ശസ്‌ത്രക്രിയയ്‌ക്ക്‌ ഉപയോഗിക്കുന്ന പ്രോബ്‌ ഒരു സിലിക്കോണ്‍ ആവരണമണിഞ്ഞിട്ടുള്ള ഒന്നാണ്‌. മേല്‍പ്പറഞ്ഞ രണ്ടവസ്ഥകളും നിലനിര്‍ത്തുന്നതിലേക്ക്‌ തണുത്ത ലവണ ലായിനി (ബി.എസ്‌സ്‌. എസ്സ്‌) ഈ സിലിക്കോണ്‍ ആവരണം കണ്ണിലേക്ക്‌ ചെറുതായി പ്രസരിപ്പിക്കുന്നു. നേത്രരക്ഷയ്‌ക്കുള്ള ഈ നൂതന സംവിദാനം ഇന്ന്‌ മുളമൂട്ടില്‍ നേത്രാശുപത്രിയില്‍ ലഭ്യമാണ്‌.

For more details, please contact +91- 97440 88300 or +91- 99475 99999

അതി സൂക്ഷമ തിമിര ശസ്‌ത്രക്രിയ - രോഗിക്കുള്ള നേട്ടങ്ങള്‍

അതി സൂക്ഷമ തിമിര ശസ്‌ത്രക്രിയ - നടപടിക്രമങ്ങളിലെ മേന്മ

അതി സൂക്ഷമ തിമിര ശസ്‌ത്രക്രിയ - ചിലവ്‌

വ്യക്തിഗതമായ - ഒരോ രോഗിക്കും അനുഗുണമായ -അതിസൂക്ഷമ തിമിര ശസ്‌ത്രക്രീയ

സാധാരണ സംശയങ്ങളും മറുപടികളും