Mulamoottil Eye Foundation
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ Oct 16 2018

Mulamoottil Eye Foundation

 നേത്രദാന രജിസ്‌ട്രേഷന്‍     നേത്രങ്ങള്‍ സ്വീകരിക്കാനുള്ളവരുടെ രജിസ്‌ട്രേഷന്‍   
 നേത്രദാനം - സംശയങ്ങള്‍

പ്രമുഖ നേത്രഭിഷഗ്വരനായിരുന്ന വൈദ്യരത്‌നം മുളമൂട്ടില്‍ മാത്തന്‍ മത്തായിയുടെ (1855-1934) സ്‌മരണാര്‍ത്ഥം 2002 ല്‍ സ്ഥാപിതമായതാണ്‌ മുളമൂട്ടില്‍ ഐ ഫൗണ്ടേഷന്‍.

ലക്ഷ്യങ്ങള്‍ :

  1. ലോകനിലവാരത്തിലുള്ള നേത്ര ബാങ്ക്‌ സ്ഥാപിക്കുക.
  2. സൗജന്യ കോര്‍ണിയ മാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയകള്‍ നടത്തുക.
  3. നേത്രദാനം പ്രോല്‍സാഹിപ്പിക്കുക.
  4. യുവനേത്രചികിത്സര്‍ക്ക്‌ ഉപരിപഠനത്തിനായ്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുക.
  5. ഒപ്‌റ്റോമെട്രി ബിരുദ പഠനത്തിനായി സ്‌കൂള്‍ സ്ഥാപിക്കുക.
  6. ഇന്റര്‍നെറ്റിലൂടെ നേത്രരോഗ സംബദ്ധമായി സൗജന്യ വിദഗ്‌ദ്ധോപദേശം നല്‍കുക.
  7. കുട്ടികളുടെ നേത്രാരോഗ്യം ഉറപ്പു വരുത്തുന്നതിലേക്കായി സ്‌കൂളുകള്‍ തോറും നേത്ര പരിശോധനാ ക്യാമ്പുകള്‍ നടത്തുക.

നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍

  1. ഹൈദരാബാദിലെ ഐ ബാങ്ക്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയുടെ അംഗീകാരമുള്ള ഐ ബാങ്ക്‌ മുളമൂ`ില്‍ ഐ ഹോസ്‌പിറ്റലില്‍ പ്രവര്‍ത്തനാമാരംഭിച്ചു.
  2. നേത്രദാന പ്രചരണത്തിനായി പ്രചരണ സാമഗ്രികള്‍, വിദഗ്‌ദ്ധോപദേശം, സാങ്കേതിക - സാമ്പത്തിക സഹായങ്ങള്‍ നല്‍കി വരുന്നു.
  3. അമേരിക്കന്‍ അക്കാഡമി ഓഫ്‌ ഒഫ്‌താല്‍മോളജി CAAO, AAO ഫൗണ്ടേഷന്‍ എന്നിവയുടെ അംഗീകൃത പങ്കാളി എന്ന നിലയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വിദഗ്‌ധസേവനം നല്‍കി വരുന്നു.
  4. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ സൗജന്യ പാരാമെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുന്നു.
  5. പശ്ചിമേഷ്യയില്‍ നിന്നും ഇന്ത്യയുടെ വടക്ക്‌ - കിഴക്ക്‌ പ്രദേശങ്ങളില്‍ നിന്നുമുള്ള നേത്ര ചികിത്സകര്‍ക്ക്‌ ലാസിക്‌ സര്‍ജറിയില്‍ സൗജന്യ പരിശീലനം നല്‍കി വരുന്നു.
  6. ഒഫ്‌താല്‍മോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കായി ഫെല്ലോഷിപ്പ്‌ പഠനത്തിന്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കി വരുന്നു.
  7. നേത്ര ചികിത്സാ രംഗത്തെ അത്യാധുനിക ശസ്‌ത്രക്രിയകളും, പരിശോധനാ രീതികളും കണ്ട്‌ മനസ്സിലാക്കുന്നതിലേക്കായ്‌ ഒരു മാസത്തെ ഒബ്‌സര്‍വര്‍ഷിപ്പ്‌ പ്രോഗ്രാമുകള്‍ നടത്തുന്നു.
  8. കഴിഞ്ഞ രണ്ട്‌ വര്‍ഷങ്ങളായി ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ സൗജന്യ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും വിദഗ്‌ധ ഉപദേശവും നല്‍കി വരുന്നു.
  9. നൂറിനു മുകളില്‍ നേത്രദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു.
  10. രണ്ടായിരത്തോളം പേര്‍ക്ക്‌ സൗജന്യ വിലയ്‌ക്ക്‌ കണ്ണട നല്‍കി.