Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

 
പ്രയോജനം

സ്‌തംഭനം മൂലമോ അല്ലാതെയോ പേശികളുടെ ചലനം നിയന്ത്രിതമാകുമ്പോഴുണ്ടാകുന്ന കോങ്കണ്ണിന്റെ തോത്‌ വിലയിരുത്തുവാന്‍ സഹായിക്കുന്നു. പേശീ സ്‌തംഭനം കൊണ്ടോ പേകികളുടെ നിയന്ത്രിത ചലനത്താലോ കോങ്കണ്ണ്‌ അനുഭവിക്കുന്ന രോഗികളുടെ തുടര്‍ചികിത്സാ നടപടികള്‍ക്ക്‌ സഹായകരം.

 
നേട്ടങ്ങള്‍

പ്രവര്‍ത്തിപ്പിക്കുവാന്‍ എളുപ്പം.

വസ്‌തുനിഷ്‌ഠമായ വിശകലനം.

എളുപ്പമായ തുടര്‍ നടപടികളുടെ വിലയിരുത്തല്‍ .

 
നടപടിക്രമം

ചാര്‍ച്ചിനുമുമ്പില്‍ രോഗിയെ ഇരുത്തുന്നു.

എന്നിട്ടയാളെ ചുവപ്പും പച്ചയുമായ ഗ്ലാസ്സുകള്‍ ഘടിപ്പിച്ച കണ്ണട ധരിപ്പിക്കുന്നു.
പച്ചവെളിച്ചം തെളിക്കുന്ന ഒരു പ്രൊജക്ഷന്‍ പോയിന്റര്‍ അയാളുടെ കയ്യില്‍ നല്‍കിയശേഷം, പരിശോധകന്‍ തന്റെ കയ്യിലുള്ള പ്രൊജക്ഷന്‍ പോയിന്ററില്‍ നിന്ന്‌ ചുവപ്പു വെളിച്ചം സ്‌ക്രീനില്‍ തെയിക്കുന്നു.

രോഗി തന്റെ കൈയിവെ ഉപകരണത്തിലെ പച്ചവെളിച്ചത്തെ കൃത്യമായി സ്‌ക്രീനിലെ ചുവപ്പുവെളിച്ചത്തിനുമേല്‍ പതിപ്പിക്കണമെന്ന്‌ തുടര്‍ന്ന്‌ നിര്‍ദ്ദേശിക്കുന്നു. സാധാരളനിലിയില്‍ ഇതു കൃത്യമായി നിര്‍വ്വഹിക്കപ്പെടേണ്ടതാണ്‌.

അടുത്തതായി രോഗിക്കു ധരിക്കാന്‍ നല്‍കിയ കണ്ണടയിലെ പച്ച, ചുവപ്പ്‌ ഗ്ലാസ്സുകള്‍ ഇടതുവലത്‌ കണ്ണുകളിലേക്ക്‌ മാറ്റിപ്പിടിപ്പിക്കുന്നു. പീക്ഷണം ആവര്‍ത്തിക്കുന്നു.

പച്ചവെളിച്ചത്തിന്റെ ബിന്ദു ചുവപ്പുവെളിച്ചത്തിന്റെ ബിന്ദുവിന്മേല്‍ ചാര്‍ത്തുമ്പോഴുളള കൃത്യത രേഖകള്‍ കൊണ്ട്‌ വരച്ച്‌ വിശകലനം ചെയ്‌താണ്‌ രോഗനിര്‍ണ്ണയം നടത്തുന്നത്‌.