Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ Jul 14 2020

പൊതുവായ നേത്രസംരക്ഷണം

കസ്‌റ്റമൈസ്‌ഡ്‌ കാറ്ററാക്ട്‌ സര്‍ജറി, മൈക്രോ കാറ്ററാക്ട്‌ സര്‍ജറി, ബ്ലേഡ്‌ വിമുക്ത ലാസിക്‌ സര്‍ജറി എന്നീ നൂതന വിദഗ്‌ധസേവനങ്ങളോടൊപ്പം നേത്രസംരക്ഷണത്തിനായുള്ള സാധാരണ പരിശോധനകളും ചികിത്സകളും മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റലില്‍ ലഭ്യമാണ്‌.

കമ്പ്യൂട്ടര്‍ ഉപയോഗിച്ചു കാഴ്‌ച പരിശോധന (റിഫ്രാക്ഷന്‍)

രാജ്യത്തെ മികച്ച റിഫ്രാക്ഷന്‍ യൂണിറ്റുകളിലൊന്നാണ്‌ മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റലി ല്‍ സജ്ജീകരിച്ചിരിക്കുന്നത്‌. ഓരോ റിഫ്രാക്ഷന്‍ യൂണീറ്റിലും പ്രത്യേകം ആധൂനിക ഓട്ടോ റിഫ്രാക്‌റ്റോ കെരാറ്റോ മീറ്റര്‍ (കമ്പ്യൂട്ടറിന്റെ സഹായത്തോടെ നേത്ര പരിശോധന), കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച ലെന്‍സ്‌ മീറ്റര്‍ (കാഴ്‌ച ശക്തി പരിശോധിക്കുന്നതിന്‌), കൃത്യതയുള്ള മോട്ടോറൈസ്‌ഡ്‌ കാഴ്‌ച പരിശോധനാ ചാര്‍ട്ട്‌, LED കാഴ്‌ച പരിശോധനാ ചാര്‍ട്ട്‌, ടോപോഗ്രാഫി (അസ്റ്റിഗ്മാറ്റിസം ചികത്സിക്കുന്നതിന്‌) എന്നിവ സജ്ജീകരിച്ചിരിക്കുന്നു. തികച്ചും അണുവിമുക്തമായ പരിസരങ്ങളും വിദഗ്‌ദ്ധ പരിശീലനവും ലഭിച്ചിട്ടുള്ള ജീവനക്കാരും മറ്റ്‌ പ്രത്യേകതകളാണ്‌.

സാധാരണ പിരശോധനകളില്‍ കണ്ടെത്താനാകാത്ത കാഴ്‌ചശക്തിയിലെ വ്യതിയാനങ്ങള്‍ കണ്ടുപിടിക്കാനുള്ള കോണ്‍ട്രാസ്‌റ്റ്‌ ടെസ്‌റ്റും, കളര്‍വിഷന്‍ ടെസ്‌റ്റിംഗ്‌ ചാര്‍ട്ടുകളുടെ (LCD യും സാധാരണ ചാര്‍ട്ടുകളും) സഹായത്തോടെ കളര്‍ബൈന്‍ഡ്‌നെസ്സ്‌ അഥവാ വര്‍ണ്ണാന്ധത കണ്ടെത്താനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്‌.

കണ്ണടകള്‍ നിര്‍ദ്ദേശിക്കുന്നത്‌

തീര്‍ത്തും അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമേ ഞങ്ങള്‍ കണ്ണടയുടെ ഉപയോഗം നിര്‍ദ്ദേശിക്കാറുള്ളു. പലരോഗികള്‍ക്കും പ്രത്യേകിച്ച്‌ കുട്ടികള്‍ക്ക്‌, കണ്ണട ഒഴിവാക്കിയുള്ള ചികിത്സാ നിര്‍ദ്ദേശമാണ്‌ ഞങ്ങള്‍ നല്‍കി വരുന്നത്‌.

വായനാരീതിയുടെ ക്രമീകരണം, പ്രകാശക്രമീകരണം, ഭക്ഷണരീതിയിലെ മാറ്റം, വ്യായാമങ്ങള്‍, കുട്ടികളെ വീടിന്‌ പുറത്തു കളിക്കാന്‍ അനുവദിക്കുക തുടങ്ങിയവയിലൂടെ കാഴ്‌ചശക്തി മെച്ചപ്പെടുത്താന്‍ സാധിക്കുന്നതാണ്‌.

കണ്ണട ഉപയോഗം നിര്‍ദ്ദേശിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ അവയുടെ കൃത്യത ഞങ്ങള്‍ ഉറപ്പു വരത്തുന്നു. കണ്ണടയുടെ പവര്‍ നിര്‍ദ്ദേശിക്കുന്നത്‌ രണ്ട്‌ ഡോക്ടര്‍മാരുടെ പരിശോധനയ്‌ക്കു ശേഷമാണ്‌. ലെന്‍സ്‌ കണ്ണടയില്‍ ഫിറ്റ്‌ ചെയ്‌ത ശേഷവും അവ പരിശോധിക്കുന്നു.

കണ്ണട ഉപയോഗിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നവരോട്‌ കൃത്യമായ ഇടവേളകളില്‍ കാഴ്‌ച പരിശോധന നടത്താന്‍ നിര്‍ദ്ദേശിക്കുന്നു. രോഗികള്‍ക്ക്‌ അല്‌പം ബൂദ്ധിമുട്ടുണ്ടാക്കുന്നവയാണെങ്കിലും നേത്രാരോഗ്യത്തിനും മികച്ച കാഴ്‌ച ശക്തിയ്‌ക്കും ഈ ചിട്ടകള്‍ അത്യന്താപേക്ഷിതമാണെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു.

മുറിവുകള്‍

കണ്ണിലേല്‍ക്കുന്ന മുറിവുകള്‍ക്കും, ക്ഷതങ്ങള്‍ക്കും ഏറെ കൃത്യതയുള്ള മൈക്രോ സര്‍ജ്ജിക്കല്‍ റിപ്പയര്‍ ആവശ്യമാണ്‌. മികച്ച പ്രാഥമിക ശുശ്രൂക്ഷയ്‌ക്കൊപ്പം തുന്നിക്കെട്ട്‌ ആവശ്യത്തെ ടിഷ്യൂഗ്ലൂ ഉപയോഗിച്ചുള്ള വിദഗ്‌ധ രീതിയാണ്‌ ഇവിടെ നിലവിലുള്ളത്‌.

അണുബാധ

ഏത്‌ വിധത്തിലുള്ള അണുബാധയും ഞങ്ങള്‍ നിസ്സാരമായി കണക്കാക്കുന്നില്ല. കണ്‍ജക്‌റ്റിവൈറ്റിസ്‌ (കണ്ണുകളുടെ ചുവപ്പ്‌ബാധ), നേത്ര പടലത്തിലെ കോര്‍ണ്ണിയയിലെ അണൂബാധ ഇവിടെ ശ്രദ്ധാപൂര്‍വ്വം ചികിത്സിക്കുന്നു. രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും, ഭാവിയിലെടുക്കേണ്ട കരുതല്‍ നടപടികളെക്കുറിച്ചും ഞങ്ങള്‍ രോഗികളെ ബോധവാന്മാരാക്കുന്നു. ഗുണമേന്മയുള്ള മരുന്നുകള്‍ നല്‍കുന്നതോടൊപ്പം മികച്ച ചികിത്സാനന്തര പരിരക്ഷയും ഞങ്ങള്‍ ഉറപ്പുവരുത്തുന്നു.

കണ്ണുകളുടെ സൗന്ദര്യവര്‍ദ്ധന

നിങ്ങളുടെ മുഖത്തെ ദീപ്‌തമാക്കുന്നതും ജീവന്‍ നല്‍കുന്നതും നിങ്ങലുടെ നയനങ്ങളാണ്‌. നേത്രസംബദ്ധമായ വിവിധ തരം സൗന്ദര്യ വര്‍ധക ചികിത്സകളും, ശസ്‌ത്രക്രിയകളും ഇവിടെ നടത്തുന്നു. കോങ്കണ്ണ്‌, കണ്‍പോളകളുടെ തടിപ്പ്‌, കോര്‍ണ്ണിയയിലെ വളര്‍ച്ച, മുഴകള്‍, ട്യൂമറുകള്‍, നിറമാറ്റം, മുഖത്തെ അമിതരോമവളര്‍ച്ച തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള ആധുനിക ചികിത്സാ സംവിധാനങ്ങള്‍ മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റലില്‍ ലഭ്യമാണ്‌.

തലവേദന

തലവേദനയുടെ കാരണങ്ങള്‍ പലതാണ്‌. കാഴ്‌ചക്കുറവ്‌, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, കണ്ണുകളിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതജോലി, സൂര്യപ്രകാശമേല്‍ക്കല്‍, ട്യൂമറുക ള്‍ എന്നിവ അവയില്‍ ചിലതാണ്‌. മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റലില്‍ തലവേദനയുടെ ചികിത്സയ്‌ക്ക്‌ ഒരു ഹോളിന്ററിക്‌ രീതിയാണ്‌ അവലംബിക്കുന്നത്‌. നേത്രചികിത്സാലയമാണെങ്കിലും തവേദന പ്രശ്‌നവുമായിയെത്തുന്ന രോഗികള്‍ക്ക്‌ നേത്ര സംബദ്ധിയായ കാരണങ്ങള്‍ ഉണ്ടോ എന്ന്‌ പരിശോധിക്കുന്നതോടൊപ്പം മറ്റ്‌ എന്തെങ്കിലും തകരാറുകളോ, കാരണങ്ങളോ ഉണ്ടോ എന്നു ഞങ്ങള്‍ നോക്കുന്നു.

പല രോഗികളിലും തലവേദനക്ക്‌ കാരണമാകുന്നത്‌ നേത്ര സംബന്ധമായ കാരണങ്ങളാണെങ്കിലും കുറേ പേര്‍ക്ക്‌ രക്തസമ്മര്‍ദ്ദ പ്രശ്‌നങ്ങള്‍, ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍, ജോലിസംബദ്ധിയായ പ്രശ്‌നങ്ങള്‍, കംമ്പ്യൂട്ടര്‍ ഉപയോഗത്തിലൂടെ ഉണ്ടാകുന്ന തകരാറുകള്‍, ബ്രെയിന്‍ട്യൂമര്‍ എന്നിവയാണ്‌ തലവേദന ഉണ്ടാക്കുന്നത്‌.

നേത്ര സംരകഷണം ചില മുന്‍കരുതല്‍ നടപടികള്‍

മുന്‍കരുതല്‍ എടുക്കുന്നതാണ്‌ ചികിത്സയെക്കാള്‍ അഭികാമ്യം എന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു. നേത്രസംരക്ഷണത്തന്‌ മുന്‍കരുതല്‍ നടപടികല്‍ എടുക്കാന്‍ എല്ലാ രോഗികളെയും ഞങ്ങല്‍ പ്രോത്സാഹിപ്പിക്കുന്നു