Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ Mar 16 2019

പൊതൂ വിവരം

പ്രവര്‍ത്തനസമയം
രാവിലെ 8.00 മുതല്‍ വൈകുന്നേരം 6.00 മണിവരെ (ഞായറാഴ്‌ച ഒഴികെ)

ടെലികോണ്ടാക്ട്‌
നിങ്ങളുടെ സന്ദര്‍ശനം സ്ഥിതീകരിക്കുന്നതിനും നിശ്ചയിക്കപ്പെട്ടതില്‍ അവസാന നിമിഷ മാറ്റങ്ങളുണ്ടെങ്കില്‍ ഞങ്ങളെ അതറിയിക്കാനും, മറ്റ്‌ അന്വേഷണങ്ങള്‍ക്കായും പ്രത്യേകമായി അനുവദിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ - 99475 99999, മുഖേന നിങ്ങള്‍ക്ക്‌ എസ്‌.എം.എസ്‌ ചെയ്യാവുന്നതാണ്‌.

വാഹന സൗകര്യം
മുന്‍കൂട്ടി ആവശ്യപ്പെടുകയാണെങ്കില്‍ നിങ്ങളെ എയര്‍പോര്‍ട്ടില്‍ നിന്നു കൂട്ടിക്കൊണ്ടു വരുന്നതിനും കൊണ്ടു വിടുന്നതിനും വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്‌.

ആശയവിനിമയം
പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ ഫോണ്‍ കോളുകള്‍ ചെയ്യുവാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്‌.
രോഗികള്‍ക്ക്‌ ഇന്റര്‍നെറ്റ്‌, ഇ-മെയില്‍ സൗകര്യങ്ങളും ലഭ്യമാണ്‌ (അഭ്യര്‍ത്ഥന പ്രകാരം).

ക്രെഡിറ്റ്‌ കാര്‍ഡുകള്‍
ഞങ്ങളുടെ സേവനങ്ങള്‍ക്കുള്ള പ്രതിഫലം എല്ലാ മേജര്‍ ക്രെഡിറ്റ്‌ കാര്‍ജുകളിലൂടെയും സ്വീകരിക്കുന്നതാണ്‌.

പ്രാര്‍ത്ഥനാമുറി
മനസ്സ്‌ ധ്യാനലീനമാകണമെന്നു തോന്നുന്ന നിമിഷങ്ങള്‍ക്കായി പ്രശാന്തമായ അന്തരീക്ഷത്തിലൊരു പ്രാര്‍ത്ഥനാമുറി.

കഫെറ്റീരിയ
ഔപചാരികത്വമില്ലാത്ത വൃത്തിയുള്ള തികച്ചും കേരളീയത നിറഞ്ഞ ഒന്ന്‌. ഐസ്‌ക്രീമുകള്‍, മധുരപലഹാരങ്ങള്‍, പഴസത്തുകള്‍, ഏലക്കായ്‌ ചായ, കോഫി തുടങ്ങിയവ ഇവിടെ ലഭ്യം. (മധുരമില്ലാത്തവയും).

പാദരക്ഷകള്‍
തെരുവിലണിയുന്ന പാദരക്ഷകള്‍ രോഗാണു വാഹകമാണെന്നതിനാല്‍ ആശുപത്രിയ്‌ക്കുള്ളില്‍ ഞങ്ങള്‍ പാദരക്ഷകള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

ഇപ്രകാരമൊരു കര്‍ശന നയം ഞങ്ങള്‍ കൈക്കൊണ്ടതു കൊണ്ടുള്ള നേട്ടങ്ങള്‍ :

  • വളരെ വൃത്തിയുള്ളതും പൊടി വിമുക്തവുമായ ഒരു പരിസ്ഥിതി ആശുപത്രിയ്‌ക്കു ചുറ്റും നിലനിര്‍ത്തുന്നതു മൂലം അത്യന്താധുനികമായതും വിദേശത്തു നിന്ന്‌ ഇറക്കുമതി ചെയ്‌തതുമായ ഉപകരണങ്ങള്‍ കേടു പാടു കൂടാതെ പ്രവര്‍ത്തിക്കുന്നു.
  • ആശുപത്രി പരിസരം ശുചിയായി പരിപാലിക്കുന്നതു മൂലം അണുബാധ തടയുവാന്‍ കഴിയുന്നു.
  • അണുവിമുക്ത പരിസര പരിപാലനം നിമിത്തം ശസ്‌ത്രക്രിയാനന്തര അണുബാധ രോഗികളില്‍ വിരളമാകുന്നു.

ഇവിടെ ശസ്‌ത്രക്രിയകള്‍ക്കു വിധേയമാകുന്ന രോഗികള്‍ക്ക്‌ എത്രയും വേഗം സുഖം പ്രാപിച്ച്‌ തിരികെ പോകാനാകുന്നത്‌ പരിസര ശുചീകരണത്തിന്റെ ഗുണഫലങ്ങളിലൊന്നു കൊണ്ടാണ്‌. അതു നിങ്ങളുടെ കൂടി സഹകരണം കൊണ്ടാണെന്നതിനാല്‍ ഈ രോഗികള്‍ നിങ്ങളോടു നന്ദിയുള്ളവരാണെന്നറിയുക.

ആശുപത്രിയില്‍ അണിയുന്നതിനു വേണ്ടി മാത്രമായി നല്‍കപ്പെട്ട പാദരക്ഷകളാണ്‌ ഞങ്ങളുടെ ജീവനക്കാര്‍ ഉപയോഗിക്കുന്നത്‌.

ആവശ്യപ്പെടുകയാണെങ്കില്‍ രോഗികള്‍ക്കും അത്തരം പാദരക്ഷകള്‍ ലഭ്യമാക്കുന്നതാണ്‌.