Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ Jul 14 2020

MEH ലെ ഡോക്ടര്‍മാര്‍

ഡോക്ടര്‍ ആഷ്‌ലി തോമസ്‌ ജേക്കബ്‌
M.B.B.S, M.S, D.N.B, M.R.C Ophth (ലണ്ടന്‍)
FICO (കേംബ്രിഡ്‌ജ്‌)
മെഡിക്കല്‍ ഡയറക്ടര്‍ & ചീഫ്‌ സര്‍ജന്‍

ഡോക്ടര്‍ ആഷ്‌ലി തോമസ്‌ ജേക്കബ്‌ തിരുവനന്തപുരത്തെ പ്രശസ്‌ത വിദ്യാലയമായ സെന്റ്‌ തോമസ്‌ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന്‌ പ്രാഥമിക വിദ്യാഭ്യാസവും മാംഗലൂര്‍ കസ്‌തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ ഫസ്റ്റ്‌ ക്ലാസ്സോടെ എം.ബി.ബി.എസ്‌ ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന്‌ മണിപ്പാല്‍ കസ്‌തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ ഒഫ്‌താല്‍മോളജിയില്‍ മാസ്റ്റേഴ്‌സ്‌ ബിരുദവും (M.S) നേടി.

അനന്തരം നാഷണല്‍ ബോര്‍ഡ്‌ ഓഫ്‌ എക്‌സാമിനേഷന്‍സില്‍ നിന്നും DNB (Opth) ഉം നേടി. അതേ സമയം തന്നെ കോയമ്പത്തൂര്‍ അരവിന്ദ്‌ ഐ ഹോസ്‌പിറ്റലില്‍ ഡയബറ്റിക്‌ റെറ്റിനോപ്പതി, റെറ്റിനല്‍ ഡിസീസസ്‌ ആന്റ ലേസര്‍ എന്നിവയില്‍ ഫെലോഷിപ്പും ഉണ്ടായിരുന്നു.

ചെന്നൈയിലെ ലോകപ്രശസ്‌തമായ ശങ്കര നേത്രാലയത്തില്‍ നിന്നും അഡ്‌വാന്‍സ്‌ഡ്‌ കാറ്ററാക്ട്‌ മൈക്രോ സര്‍ജറിയില്‍ സര്‍ രത്തന്‍ റ്റാറ്റ ഫെലോഷിപ്പിനും ഡോക്ടര്‍ അഷ്‌ലി അര്‍ഹനായി.

കാറ്ററാക്ട്‌ മൈക്രോസര്‍ജറി, ഡയബറ്റിക്‌ റെറ്റിനോപ്പതി, റെറ്റിനല്‍ ഡിസീസസ്‌ ആന്റ്‌ ലേസര്‍ എന്നിവയില്‍ സവിശേഷ പരിശീലനം നേടിയ ശേഷം അദ്ദേഹം ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ഓഫ്‌താല്‍മോളജിയുടെ ഫെലോഷിപ്പോടു കൂടി (FICO) ഇംഗ്ലണ്ടിലെ ലണ്ടന്‍ ആസ്ഥാനമായ പ്രസിദ്ധ മൂര്‍ഫീല്‍ഡ്‌സ്‌ ഐ ഹോസ്‌പിറ്റലില്‍ പീഡിയാട്രിക്‌ ഒഫ്‌താല്‍മോളജിയില്‍ പരിശീലനം തുടരുകയാണു ചെയ്‌തത്‌.

വൈകാതെ ലണ്ടനിലെ റോയല്‍ കോളേജ്‌ ഓഫ്‌ ഒഫ്‌താല്‍മോളജിസ്‌റ്റ്‌സ്‌ (MRC Opth)ല്‍ അംഗത്വവും കരസ്ഥമാക്കി.

റോയല്‍ കോളേജ്‌ ഓഫ്‌ ഒഫ്‌താല്‍മോളജിസ്‌റ്റ്‌സ്‌ (ലണ്ടന്‍ ), യൂറോപ്യന്‍ സൊസൈറ്റി ഓഫ്‌ കാറ്ററാക്ട്‌ ആന്റ്‌ റിഫ്രാക്ടീവ്‌ സര്‍ജന്‍സ്‌, അമേരിക്കന്‍ അക്കാദമി ഔഫ്‌ ഓഫ്‌താള്‍മോളജി, അമേരിക്കന്‍ സൊസൈറ്റി ഓഫ്‌ കാറ്ററാക്ട്‌ ആന്റ്‌ റിഫ്രാക്ടീവ്‌ സര്‍ജന്‍സ്‌ എന്നിവയില്‍ ഡോക്ടര്‍ ആഷ്‌ലി തോമസ്‌ ജേക്കബിന്‌ അംഗത്വമുണ്ട്‌.

ഇമ്മീഡിയറ്റ്‌ ലൈഫ്‌ സപ്പോര്‍ട്ട്‌ (സത്വര ജീവരക്ഷാ)-ല്‍ പരിശീലനം സിദ്ധിച്ച ഏക നേത്ര രോഗവിദഗ്‌ദ്ധന്‍ എന്ന ബഹുമതിയും ഡോക്ടര്‍ ആഷ്‌ലിക്കു സ്വന്തം.

റോട്ടറി ഇന്റര്‍നാഷണലിലെ പോള്‍ ഹാരിസ്‌ ഫെലോ (PHF) കൂടിയാണദ്ദേഹം.

മുന്‍തലമുറയിലെ പ്രശസ്‌തനായ ആയൂര്‍വേദ ഭിഷഗ്വരനും നേത്രരോഗവിദഗദ്ധനുമായിരുന്ന വൈദ്യരത്‌നം ശ്രീ മുളമൂട്ടില്‍ മാത്തന്‍ മത്തായിയുടെ നേര്‍ പിന്തുടര്‍ച്ചക്കാരനായ ഡോക്ടര്‍ ആഷ്‌ലി തോമസ്‌ ജേക്കബ്‌ കോഴഞ്ചേരിയിലെ തറവാട്ടില്‍ തന്നെയാണ്‌ താമസം.

ഇന്റേണല്‍ റഫറന്‍സിലൂടെ മാത്രമേ അദ്ദേഹവുമായി അപ്പോയിന്റ്‌മെന്റ്‌ ലഭിക്കയുള്ളൂ.

ഡോക്ടര്‍ ലിസ്‌ തോമസ്‌
M.B.B.S., MS, DNB, MRC Opth (London)
FICO (കേംബ്രിംഡ്‌ജ്‌)
സീനിയര്‍ കള്‍സട്ടന്റ്‌
മുംബൈ മേരി ഇമാക്യുലേറ്റ്‌ സ്‌കൂളില്‍ നിന്ന്‌ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ ലിസ്‌ നാഗ്‌പൂര്‍ എന്‍.കെ.പി.സാല്‍വ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ നിന്ന്‌ M.B.B.S നേടി.മണിപ്പാലിലെ കസ്‌തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ ഒഫ്‌താല്‍മോളജിയില്‍ മാസ്‌റ്റേഴ്‌സ്‌ (MS) ബിരുദവുമെടുത്തു.

തുടര്‍ന്ന്‌ ന്യൂഡല്‍ഹിയിലെ നാഷണല്‍ ബോര്‍ഡ്‌ ഓഫ്‌ എക്‌സാമിനേഷന്‍സില്‍ നിന്നും DNB (Opth) കൂടി കരസ്ഥമാക്കിയ ശേഷം ഗ്ലോക്കോമാ ഫെലോഷിപ്പിനു വേണ്ടി മധുരയിലെ അരവിന്ദ്‌ ഐ ഹോസ്‌പിറ്റലില്‍ ചേരുകയാണുണ്ടായത്‌.

അതിനു ശേഷം ഇന്റര്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ഒഫ്‌താല്‍മോളജിയില്‍ നിന്ന്‌ ഫെലോഷിപ്പ്‌ നേടുകയും ഇംഗ്ലണ്ടിലെ ലണ്ടന്‍ മൂര്‍ഫീല്‍ഡ്‌സ്‌ ഐ ഹോസ്‌പിറ്റല്‍ എന്ന പ്രശസ്‌ത കേന്ദ്രത്തില്‍ ഗ്ലോക്കോമയില്‍ പരിശീലനത്തിനു പ്രവേശിക്കയും ചെയ്‌തു.

അനന്തരം ലണ്ടന്‍ റോയല്‍ കോളേജ്‌ ഓഫ്‌‌ ഒഫ്‌ത്താല്‍മോളജിസ്‌റ്റ്‌സ്‌ (MRC Opth) ല്‍ അംഗത്വവും നേടി.

കണ്‍സള്‍ട്ടേഷന്‍ വേണ്ടവര്‍ക്ക്‌ അപ്പോയ്‌ന്‍മെന്റ്‌്‌ ആവശ്യപ്പെടാവുന്നതാണ്‌.

ഡോക്ടര്‍ എലിസബത്ത്‌ ജയ കോശി
എം.ബി.ബി.എസ്‌‌, ഡി.ഒ
കണ്‍സള്‍ട്ടന്റ്‌‌

മണിപ്പാലിലെ കസ്‌തൂര്‍ബാ മെഡിക്കല്‍ കോളേജില്‍  നിന്ന്‌ എം.ബി.ബി.എസ്‌, ഡി.ഒ എന്നീ ബിരുദങ്ങള്‍.

ജനറല്‍ ഒഫ്‌‌താല്‍മോളജിയിലും കാറ്ററാക്ട്‌‌ സര്‍ജറിയിലും (SICS) പരിശീലനം സിദ്ധിച്ചിട്ടുള്ള ഡോക്ടര്‍ എലിസബത്ത്‌ നേരത്തെ അംഗമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലും തിരുവല്ലയിലെ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌

അപ്പോയിന്റ്‌‌മെന്റ്‌‌ ഫിക്‌സ്‌ ചെയ്യാവുന്നതാണ്‌.

ഡോക്ടര്‍ ഡോണ സൂസന്‍ ജോണ്‍
M.B.B.S, D.N.B, FICO
കണ്‍സള്‍ട്ടന്റ്‌
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന്‌ M.B.B.S ബിരുദം. തിരുവനന്തപുരത്തെ ചൈതന്യ ഐ ഹോസ്‌പിറ്റല്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ ഒഫ്‌താല്‍മോളജിയില്‍ ഡി.എന്‍.ബി.

FICO (കേംബ്രിംഡ്‌ജ്‌)
മെറിറ്റോടെ വിജയം. തിരുവനന്തപുരത്തെ ചൈതന്യ ഐ ഹോസ്‌പിറ്റല്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു തന്നെ മെഡിക്കല്‍ റെറ്റിനയില്‍ ഫെലോഷിപ്പ്‌. ഇപ്പോള്‍ MEH ലെ ഡയബറ്റിക്‌ റെറ്റിനോപ്പതി ക്ലിനിക്കിന്റെ നേതൃത്വം വഹിക്കുന്നു. റെറ്റിനല്‍ ഡിസീസസ്‌ ആന്റ്‌ ലേസേര്‍സില്‍ സവിശേഷ താല്‍പര്യം.

K.S.O.S.ലും AIOS ലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും KSOS ല്‍ നിന്ന്‌ ബെസ്‌റ്റ്‌ പോസ്‌റ്റര്‍ അവാര്‍ഡിന്‌ അര്‍ഹയാകുകയും ചെയ്‌തിട്ടുണ്ട്‌, ഡോക്ടര്‍ ഡോണ സൂസന്‍ ജോണ്‍.

KJO യില്‍ നിരവധി ലേഖനങ്ങളും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
അപ്പോയ്‌ന്റ്‌മെന്റ്‌ ഫിക്‌സ്‌ ചെയ്യാവുന്നതാണ്‌.

ഡോക്ടര്‍ ആബേല്‍ മനോജ്‌ എബ്രഹാം.
എം.ബി.ബി.എസ്‌, ഡി.ഒ
കണ്‍സള്‍ട്ടന്റ്‌
കര്‍ണ്ണാടക ദാവേഗ്‌രേ കുവെംപു യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ജെ.ജെ.എം മെഡിക്കല്‍ കോളേജില്‍ നിന്ന്‌ എം.ബി.ബി.എസ്സ്‌ ബിരുദവും തുംകൂര്‍ രാജീവ്‌ ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ്‌ ഹെല്‍ത്ത്‌ സയന്‍സിന്റെ കീഴിലുള്ള ശ്രീ സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ ഡി ഒ ബിരുദവും നേടി.

തമിഴ്‌നാട്ടിലെ വാസന്‍ ഐ കെയര്‍-ന്റെ തഞ്ചാവൂര്‍, കുംഭകോണം തൂത്തുകുടി ശാഖകളില്‍ ഗ്ലോക്കോമ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ട്രിച്ചിയിലെ ജോസഫ്‌ ഐ ഹോസ്‌പിറ്റലിലെ മെഡിക്കല്‍ ഓഫീസറായും ഗ്ലോക്കോമ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലക്‌ചററായും കറുകച്ചാല്‍ എസ്‌.ജെ. ഐ ഹോസ്‌പിറ്റലില്‍ കണ്‍സള്‍ട്ടന്‍റായും പ്രവര്‍ത്തിക്കുന്നു.

കോയമ്പത്തൂര്‍ കെ.ജെ. ഐ ഹോസ്‌പിറ്റലില്‍ നിന്ന്‌ ആന്റീരിയര്‍ സെഗ്‌മെന്റ്‌ സര്‍ജറിയില്‍ ഫെലോഷിപ്പ്‌ നേടിയിട്ടുണ്ട്‌.

ട്രിച്ചി ജോസഫ്‌ ഐ ഹോസ്‌പിറ്റലെ ഗ്ലോക്കോമാഫെലോ (ദീര്‍ഘകാല)യും കൂടിയാണ്‌ ഡോക്ടര്‍ ആബേല്‍ മനോജ്‌ എബ്രഹാം.

കോട്ടയം ഒഫ്‌ത്താല്‍മിക്‌ ക്ലബിന്റെ മുന്‍ സെക്രട്ടറിയായ ഇദ്ദേഹം AIDS, KSOS,IMA എന്നിവയിലെ അംഗവുമാണ്‌.
അപ്പോയ്‌ന്റ്‌മെന്റ്‌ ഫിക്‌സ്‌ ചെയ്യാവുന്നതാണ്‌.

ഡോക്ടര്‍ മേരി എബ്രഹാം.
എം.ബി.ബി.എസ്‌, ഡി.ഒ
കണ്‍സള്‍ട്ടന്റ്‌
ആലപ്പുഴ മെഡിക്കല്‍ കേളേജില്‍ നിന്ന്‌ എം.ബി.ബി.എസ്‌ ബിരുദം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന്‌ ഡി.ഒ.ബിരുദം. തിരുവനന്തപുരത്തു നടന്ന ഡി.എന്‍.ബി പാര്‍ട്ട്‌ I കോമണ്‍ പരീക്ഷയില്‍ വിജയം.

തിരുവനന്തപുരം ചൈതന്യ ഐ ഹോസ്‌പിറ്റലില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. പന്തളം അര്‍ച്ചന ഹോസ്‌പിറ്റലില്‍ അഞ്ചുവര്‍ഷം കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചു.

പന്തളം ക്രിസ്‌ത്യന്‍ മെഡിക്കല്‍ ഹോസ്‌പിറ്റലില്‍ അഞ്ചുവര്‍ഷക്കാലം കണ്‍സള്‍ട്ടന്റായിരുന്നിട്ടുണ്ട്‌.
അപ്പോയ്‌ന്റ്‌മെന്റ്‌ ഫിക്‌സ്‌ ചെയ്യാവുന്നതാണ്‌.

ഡോക്ടര്‍ ചാര്‍ലി ചെറിയാന്‍
കണ്‍സള്‍ട്ടന്റ്‌ അനസ്‌തേഷ്യോളജിസ്‌റ്റ്‌
മാംഗലൂര്‍ കസ്‌തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ എം.ബി.ബി.എസ്‌ ബിരുദവും അനസ്‌തേഷ്യോളജി എം.ഡി.ബിരുദവും കരസ്ഥമാക്കി.

മലക്കര സെന്റ്‌ തോമസ്‌ ഹോസ്‌പിറ്റലിലെ അസിസ്റ്റന്റ്‌ മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്‌ഠിക്കുന്ന ഡോക്ടര്‍ ചാര്‍ലി ചെറിയാന്‍ കാര്‍ഡിയാക്‌ അനസ്‌തീഷ്യ, പീഡിയാട്രിക്‌ അനസ്‌തീഷ്യ, എമര്‍ജന്‍സി മെഡിസിന്‍ എന്നിവയില്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്‌.

ലോകാരോഗ്യ സംഘടനയുടെ പത്തനംതിട്ട ജില്ലയിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്റും കൂടിയാണ്‌.
അപ്പോയിന്റ്‌മെന്റ്‌ വാങ്ങി കണ്‍സള്‍ട്ടു ചെയ്യാവുന്നതാണ്‌.