Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ Jul 14 2020

ക്ലിനിക്കുകള്‍

കേരളത്തിലെ നേത്ര ശുശ്രൂഷാ മേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH) ഏറ്റവും ഉത്തരവാദിത്വത്തോടെയും ഉയര്‍ന്ന പ്രതിബദ്ധതയോടെയുമാണ്‌ നേത്ര രോഗ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചു പോരുന്നത്‌.

MEH ലെ ഓരോ ഐ ക്ലിനിക്കും ഉന്നത നിലവാരത്തിന്റെയും സേവന സന്നദ്ധതയുടെയും ഉത്തമോദാഹരണങ്ങളാണ്‌.

നേത്രരോഗചികിത്സായിലെ ചില വെല്ലുവിളികള്‍  ഏറ്റെടുക്കാന്‍  പോന്ന സംവിധാനങ്ങളടങ്ങിയതുള്‍
പ്പെടെ നേത്ര സംരക്ഷണത്തിന്റെ വൈവിധ്യമായ മേഖലകളെ സ്‌പര്‍ശിക്കുന്ന നിരവധി ക്ലിനിക്കുകളാണ്‌ MEHല്‍ പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്‌.

തിമിര ചികിത്സയും IOL സേവനങ്ങളും

മൈക്രോ കോ-ആക്‌സിയല്‍ ഫാക്കോ ഇമള്‍സിഫിക്കേഷന്‍ , ഇന്‍ജെക്‌റ്റബിള്‍ ലെന്‍സുകള്‍ അബറേഷന്‍ ഫ്രീ വേവ്‌ഫ്രണ്ട്‌ ലെന്‍സുകള്‍ , ബൈഫോക്കല്‍ ഇംപ്ലാന്റുകള്‍ , താക്കോല്‍ ദ്വാര തിമിര ശസ്‌ത്രക്രിയ, തിമിര ശസ്‌ത്രക്രിയാനന്തര YAG ലേസര്‍ , ഡ്യുയല്‍ മോഢ്‌ IOL കാല്‍ക്യുലേഷന്‍ , സ്‌പെക്യുലര്‍ മൈക്രോസ്‌കോപ്പി, കോണ്‍ട്രാസ്‌റ്റ്‌ സെന്‍സിറ്റിവിറ്റി ചാര്‍ട്ടുകള്‍ എന്നിവയാണ്‌ യാതൊരു ബുദ്ധിമുട്ടുകളുമില്ലാത്ത തിമിര ശസ്‌ത്രക്രിയ നിങ്ങള്‍ക്കു വാഗ്‌ദാനം ചെയ്യുവാനായി ഞങ്ങളൊരുക്കിയിരിക്കുന്നത്‌.

ഡയബറ്റിക്‌ റെറ്റിനോപ്പതി ആന്റ്‌ വിട്രിയോ റെറ്റിനല്‍ സര്‍വീസസ്‌

ഡിജിറ്റല്‍ ഇമേജിംഗ്‌ സിസ്‌റ്റംസ്‌, ഫണ്ടസ്‌ ഫ്‌ളൂറെസീന്‍ ആന്‍ജിയോഗ്രാഫി, ത്രീ ഡയമെന്‍ഷണല്‍ AB സ്‌കാന്‍, 532 nm ഗ്രീന്‍ ലേസര്‍ സിസ്‌റ്റംസ്‌, 810 nm റെഡ്‌ ലേസര്‍ സിസ്‌റ്റംസ്‌, എന്നിവയ്‌ക്കു പുറമേ രോഗികള്‍ക്ക്‌ നേത്രരോഗ സംരക്ഷണത്തെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുവാനുള്ള കര്‍മ്മ പരിപാടികള്‍ തുടങ്ങിയവ രൂപ കല്‌പന ചെയ്‌തിരിക്കുന്നത്‌. നേത്ര കാച - നേത്രാന്തര പടല സംബന്ധമായ വിഷയങ്ങളില്‍ സമഗ്രമായ മികവ്‌ ലക്ഷ്യമാക്കിയാണ്‌.

ഗ്ലോക്കോമ വിഭാഗം

വിഷ്വല്‍ ഫീല്‍ഡ്‌ അനലൈസര്‍ , പെരിട്രെന്റ്‌ അനാലിസിസ്‌, ബ്ലൂ-യെല്ലോ (ഷോര്‍ട്ട്‌ വേവ്‌) പെരിമെ ട്രി, ഫ്‌ളിക്കര്‍ പെരിമെട്രി, പാഷിമെട്രി, സ്റ്റീരിയേ ഫണ്ടസ്‌ ഫോട്ടോഗ്രാഫി, അപ്ലനേഷന്‍ ടോണോമെട്രി, ഐ-കെയര്‍ ടോണോ മീറ്ററുകള്‍ , ഗോണിയോ സ്‌കോപ്പി, YAG ലേസര്‍ ഇറിഡോട്ടമി, ലേസര്‍ സൈക്ലോഡയോഡ്‌ എന്നീ നൂതന യന്ത്ര സാമഗ്രികളാല്‍ സുസജ്ജമാണ്‌ ഈ ഡിപ്പാര്‍ട്ട്‌മെന്റ്‌.

കോര്‍ണിയ ആന്റ്‌ റിഫ്രാക്ടീവ്‌ ശസ്‌ത്രക്രിയാ വിഭാഗം

കോര്‍ണിയല്‍ ടോപോഗ്രാഫി, സ്‌പെക്യുലര്‍ മൈക്രോസ്‌കോപ്പി, കോര്‍ണിയ (നേത്ര കാചപടലം) മാറ്റിവെയ്‌ക്കല്‍ എന്നിവ ഇവിടെ നിത്യവും നടക്കുന്നുണ്ട്‌. പ്രെസ്‌ബയോപിയ (വെള്ളെഴുത്ത്‌) യ്‌ക്കുള്ള ചികിത്സയായ കണ്ടക്ടീവ്‌ കെരറ്റോപ്ലാസ്റ്റി കെരറ്റോകോണസിനുള്ള ചികിത്സയായ UVX ട്രീറ്റ്‌മെന്റ്‌ എന്നിവ ഏറ്റവും നവീന ചികിത്സാമാര്‍ഗ്ഗങ്ങളായി ഞങ്ങള്‍ ചേര്‍ത്തതാണ്‌.

ജനറല്‍ ഒഫ്‌താല്‍മോളജി ആന്റ്‌ ഒപ്‌റ്റോമെട്രി

നിങ്ങള്‍ക്ക്‌ കുറ്റമറ്റ കണ്ണട നിര്‍ദ്ദേശിക്കുന്നതിനു മാത്രമായി MEHന്‌ ഒന്‍പത്‌ റിഫ്രാക്ഷന്‍ ചേംബറുകളാണുള്ളത്‌. ഏറ്റവും നൂതനമായ വിഷന്‍ ചാര്‍ട്ടുകള്‍ ഇവിടെ സൗകര്യപ്പെടുത്തിയിട്ടുണ്ട്‌.

പീഡിയാട്രിക്‌ ഒഫ്‌താല്‍മോളജി

എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കുട്ടികളുടെ നേത്ര സംരക്ഷണവിഭാഗം പ്രവര്‍ത്തിക്കുന്നത്‌ MEH-ന്റെ മൂവായിരം ചതുരയടി വിസ്‌തീര്‍ണ്ണം വരുന്ന ഭാഗത്താണ്‌. കേയ്‌ പിക്‌ചര്‍ ടെസ്റ്റ്‌, ലാംങ്‌ സ്റ്റീരിയോ പ്ലേറ്റുകള്‍ , സ്‌ടെറോപ്‌സിസ്‌ ടെസ്റ്റുകള്‍ , സിനാപ്‌റ്റോഫോര്‍ , പ്രിഫറന്‍ഷ്യല്‍ അക്യുറ്റി ചാര്‍ട്ടുകള്‍ , കാര്‍ഡിഫ്‌ ചാര്‍ട്ടുകള്‍ എന്നീ ആധുനിക ഉപകരണങ്ങള്‍ മൂന്നിനും നാലിനും ഇടയില്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള ശിശുക്കള്‍ മുതലുള്ള കുട്ടികളുടെ കാഴ്‌ച പരിശോധന വിലയിരുത്തുന്നതിനായി സജ്ജീകരിച്ചിട്ടുള്ളതാണ്‌.

ലോ വിഷന്‍

ഇത്‌ സാധാരണയിലും താഴ്‌ന്ന ദര്‍ശന ശേഷി പ്രകടിപ്പിക്കുന്നവരുടെ കാഴ്‌ചശക്തി പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കാണ്‌.

കോണ്‍ടാക്ട്‌ ലെന്‍സ്‌

വിദേശ രാജ്യങ്ങളില്‍ രൂപകല്‌പന ചെയ്‌തിട്ടുള്ള അന്തര്‍ദേശീയ മോഡലുകള്‍ സൗജന്യമായി പരീക്ഷിച്ചു നോക്കുവാന്‍ ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്‌. ഡോക്ടര്‍ കുറിച്ചു നല്‍കുന്ന പവറുകളില്‍ നിറമുള്ള ലെന്‍സുകള്‍ പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ക്കായി ഇവിടെ ലഭ്യമാണ്‌.