Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ Mar 16 2019

തിമിരം

എന്താണു തിമിരം.

കണ്ണിനുള്ളിലെ കാചത്തില്‍ ഏതു തരത്തിലുള്ള മങ്ങലോ അതാര്യതയോ ഉണ്ടാകുന്നതിനെ തിമിരം എന്നു പറയുന്നു.തിമിരം ഒരിക്കല്‍ ബാധിക്കപ്പെട്ടാല്‍ അതു ക്രമേണ കാഴ്‌ചശക്തിയെ കുറയ്‌ക്കുന്നു.ശസ്‌ത്രക്രിയയിലൂടെ തിമിരത്തെ ഫലപ്രദമായി ഭേദപ്പെടുത്താന്‍ കഴിയും. പരമ്പാരാഗത രീതിയുള്ള ശസ്‌ത്രക്രീയയും താക്കോല്‍ദ്വാര ശസ്‌ത്രക്രിയയുമാണ്‌ സാധാരണ രീതികള്‍. എന്നാല്‍ അതി സൂക്ഷമ തിമിര ശസ്‌ത്രക്രിയ ആധുനികമായതും സുരക്ഷിതവും ഏറെ ഫലപ്രദവുമായ ഒന്നാണ്‌.

തിമിരം പലതരം.

തിമിരം പലതരത്തിലുണ്ട്‌. തിമിരം വിവിധ തരത്തിലുണ്ട്‌. ജന്മനായുള്ള തിമിരം ഒരിനം, ഏതെങ്കിലും ആഘാതങ്ങളുടെ ഫലമായി തിമിരം ബാധിക്കപ്പെട്ടാല്‍ അത്‌ ക്ഷതജന്യം. ഒരു വ്യക്തിക്ക്‌ പ്രായം കൂടും തോറും നേത്രകാചം കട്ടിയാവുകയും മേഘപടലം പോലൊന്നു ക്രമേണ വളര്‍ന്ന്‌ കാഴ്‌ചയ്‌ക്കു മങ്ങലേല്‍പ്പിക്കുന്നത്‌ സാധാരണം. ഇത്‌ വാദ്ധക്യജന്യ തിമിരം എന്നു വിളിക്കുന്നു.പ്രമേഹം പോലുള്ള രോഗം തിമിരത്തിനു കാരണമാവുകയോ ഉള്ളതിനെ വഷളാക്കുകയോ ചെയ്യുന്നതും സാധാരണമാണ്‌.

തിമിരലക്ഷണങ്ങള്‍:

തിമിര ബാധയുടെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്‌.

  • മങ്ങലേറ്റതോ വക്രതയുള്ളതോ ആയ കാഴ്‌ച .
  • ക്രമേണ വര്‍ണ്ണങ്ങള്‍ കാണുവാനുള്ള ശക്തി നഷ്ടപ്പെടല്‍
  • പ്രകാശക്കുറവിലോ കൂടതലിലോ കാഴ്‌ച ദൂര്‍ബലമാവുക.
  • ശക്തമായ പ്രകാശ സ്രേതസ്സിനു ചുറ്റും വര്‍ണ്ണ പകിട്ടുള്ള വൃത്തങ്ങള്‍/ പ്രഭാവലയങ്ങള്‍ ഉള്ളതായിക്കാണുക,
  • ഇരട്ടക്കാഴ്‌ച.
  • കാഴ്‌ചശക്തിയില്‍ നിരന്തരമായ വ്യതിയാനം.

തിമിര ചികിത്സ.

തിമിരത്തിനുള്ള ഏക ചികിത്സ ശസ്‌ത്രക്രിയ തന്നെയാണ്‌, മൂന്നു വിധത്തിലുള്ള തിമിര ശസ്‌ത്രക്രിയകളുണ്ട്‌.

  • മുറിവു തുന്നു ച്ചേര്‍ത്തു കൊണ്ടുള്ള പരമ്പാരാഗത ശസ്‌ത്രക്രിയ (മുറിവിന്റെ അളവ്‌ 10 m.m)
  • താക്കോല്‍ ദ്വാര ശസ്‌ത്രക്രീയ അഥവാ SICS (മുറിവിന്റെ അളവ്‌ 5-6 m.m)
  • അതിസൂക്ഷമ തിമിര ശസ്‌ത്രക്രിയ (മുറിവിന്റെ അളവ്‌ 0.7 m.m)

എന്തുകൊണ്ടു മുളമൂട്ടില്‍ തന്നെ വേണമെന്നു പറയുന്നു.?

ഞങ്ങള്‍ തിമിരത്തിന്‌ ഇവിടെ അതിസൂക്ഷമ ശസ്‌ത്രക്രിയ തന്നെ ചെയ്യുന്നു. കാരണം രോഗിയുടെ ഭാഗത്തു നിന്നുകൊണ്ട്‌ ചിന്തിച്ചാല്‍ ഏറ്റവും സുരക്ഷിതവും ഏറ്റവും ഉചിതവുമായ മാര്‍ഗ്ഗം ഇതു തന്നെയാണെന്ന്‌ മനസ്സിലാക്കാവുന്നതണ്‌. ഈ ആധുനിക ശസ്‌ത്രക്രിയ നടത്തുവാന്‍ സജ്ജീകരണങ്ങളുള്ള തേക്കേ ഇന്ത്യയിലെ ഏക ആശുപത്രി മുളമൂട്ടില്‍ മാത്രമാണ്‌. മറ്റൊന്നുള്ളത്‌ അഹമ്മദാബാദില്‍ മാത്രം.

ശസ്‌ത്രക്രിയയുടെ ഗൂണനിലവാരം ഒരുപ്രകാരത്തിലും കൂറയ്‌ക്കാതെ ഏറ്റവും കൂറഞ്ഞ ചിലവില്‍ അതിസൂക്ഷമ തിമിര ശസ്‌ത്രക്രിയ ചെയ്യാവുന്ന ലോകത്തിലെ ഏക ആശുപത്രിയും മുളമൂട്ടില്‍ മാത്രമാണ്‌. ഇക്കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 4000 MCS കളും 250 CMCS കളും ഞങ്ങള്‍ വിജയകരമായി നിര്‍വ്വഹിച്ചു കഴിഞ്ഞു.

 

For more details, please contact +91- 97440 88300 or +91- 99475 99999