Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

ബ്ലേഡ്‌ രഹിത ലാസിക്‌ ശസ്‌ത്രക്രിയ

മയോപ്യ, ദീര്‍ഘദൃഷ്ടി, അസ്റ്റിഗ്മാറ്റിസം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സയിലെ ആധുനിക സങ്കേതമാണ്‌ ലാസിക്‌ (Lasik). ഇതു കണ്ണടയില്‍ നിന്ന്‌ വ്യക്തിയെ സ്വതന്ത്രനാക്കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ആശുപത്രകളിലും ആധുനികമെന്നു വിളിക്കുന്ന ഈ ലാസിക്ക്‌ സര്‍ജറി നടത്തുന്നുണ്ട്‌. എന്നാല്‍ ബ്ലേഡ്‌ ഉപയോഗിക്കാത്ത അത്യാധുനിക ലാസിക്ക്‌ സര്‍ജറിയുമായി താരതമ്യം ചെയ്‌താല്‍ മേല്‍പ്പറഞ്ഞതിന്‌ ഒട്ടേറെ പിരമിതികളാണുള്ളത്‌. ഏറെ സുരക്ഷിതത്വവും പല മേന്മകള്‍ എടുത്തുകാട്ടാന്‍ കഴിയുന്നതുമായ ബ്ലേഡ്‌ ഒഴിവാക്കിക്കൊണ്ടുള്ള അത്യാധുനിക ലാസിക്‌ (Lasik) ശസ്‌ത്രക്രിയയാണ്‌ ഇവിടെ മുളമൂട്ടില്‍ നേത്രാശുപത്രിയില്‍ ഞങ്ങള്‍ നടത്തുന്നത്‌. ഇപ്പോള്‍ ഇന്ത്യയില്‍ ഞങ്ങളെ കൂടാതെ ഈ സാങ്കേതിക വിദ്യ അനുവര്‍ത്തിക്കുന്ന മറ്റൊരാശുപത്രി ബാംഗ്ലൂരിലാണ്‌.

ഇതൊക്കെയാണെങ്കിലും സാധാരണ ലാസിക്‌ (Lasik) ശസ്‌ത്രക്രിയ മതിയെന്നു രോഗി തെരെഞ്ഞെടുത്താല്‍ ഞങ്ങള്‍ അപ്രകരം ചെയ്യുന്നുണ്ട്‌.

അല്‍ക്കോണ്‍ വേവ്‌ലൈറ്റ്‌ റിഫ്രാക്ടീവ്‌ സ്വീട്ട്‌ എന്ന പേരില്‍ അറിയപ്പെടുന്ന ബ്ലേഡ്‌ ഉപയോഗിക്കാതെ ചെയ്യുന്ന ലാസിക്‌ (Lasik) ശസ്‌ത്രക്രിയ ലോകത്തിലെ തന്നെ ഏറ്റവും അത്യാധുനികമായ ഒരു ചികിത്സാരീതിയാണ്‌. ഇവിടെ മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റലില്‍ ഈ ശസ്‌ത്രക്രിയ നടത്തുന്നുണ്ട്‌. എട്ടു മുതല്‍ പത്തുമിനിട്ടനുള്ളില്‍ തീര്‍ക്കാവുന്ന ഈ ശസ്‌ത്രക്രിയ കഴിഞ്ഞാല്‍ അന്നുതന്നെ രോഗിക്ക്‌ സാധാരണ ജിവിതത്തിലേക്ക്‌ മടങ്ങിപ്പോകുന്നതാണ്‌.

അതു പോലെ സാധാരണ ബ്ലേഡുപയോഗിച്ചുള്ള ശസ്‌ത്രക്രിയയിലെ മുറിവ്‌ 270 ഡിഗ്രി ( 25 m.m) കോര്‍ണ്ണിയയില്‍ ഉണ്ടാക്കപ്പെടുമ്പോള്‍ ബ്ലേഡു രഹിത ആധുനിക ശസ്‌ത്രക്രിയയില്‍ ഇത്‌ 10 ഡിഗ്രി മാത്രവും 2 mm മാത്രം വരുന്ന ലേസര്‍ജാലകവും മാത്രമേ സൃഷ്ടിക്കപ്പെടുന്നുള്ളു.

എല്ലാറ്റിലുമുപരിയായി ബ്ലേഡുരഹിത ലാസിക്‌ (LASIK) ശസ്‌ത്രക്രിയക്ക്‌്‌്‌ 12 ഡയോപ്‌റ്റര്‍ (ലെന്‍സ്‌ പവര്‍) വരെ തിരുത്തുവാന്‍ കഴിവുള്ളപ്പോള്‍ സാധാരണ ലാസിക്‌ (LASIK) ശസ്‌ത്രക്രിയയ്‌ക്കു കഴിയുന്നത്‌ 6 ഡയോപ്‌റ്റര്‍ വരെ മാത്രം. 12 ഡയോപ്‌റ്റര്‍ വരെ വേണ്ടി വരുന്ന തിരുത്തലുകള്‍ ആവശ്യമാകുമ്പോള്‍ ലിക്വി-ജെല്‍ കോണ്‍ടാക്‌റ്റ്‌ ലെന്‍സ്‌ ഇംപ്ലാന്റ്‌ (ഫാക്കിക്‌ IOL) ഉപയോഗിക്കുന്നു

എന്തു കൊണ്ടു ഞങ്ങള്‍?

ബ്ലേഡുപയോഗിക്കാതെ ലാസിക്‌ ശസ്‌ത്രക്രിയ ചെയ്യുന്നതിനുള്ള ഏറ്റവും സുരക്ഷിതവും അത്യാധുനികവുമായ അല്‍ക്കോണ്‍ വേവ്‌ലൈറ്റ്‌ റിഫ്രാക്ടീവ്‌ സ്വീട്ട്‌ ആണ്‌ ഞങ്ങള്‍ ഉപയോഗിക്കുന്നത്‌.

ബ്ലേഡ്‌ രഹിത ലാസിക്‌ ശസ്‌ത്രക്രിയക്ക്‌ മുളമൂട്ടില്‍ നേത്രാശുപത്രി ഈടാക്കുന്ന തുക ഇതേ ചികിത്സയ്‌ക്കു വേണ്ടിവരുന്ന ദേശീയവും അന്തര്‍ദേശിയവുമായ നിരക്കിനെക്കാള്‍ വളരെ കുറവാണ്‌. ഒരു കണ്ണില്‍ ശസ്‌ത്രക്രിയചെയ്യുവാന്‍ Rs 30,000/ ഇവിടെ ചിലവാകുമ്പോള്‍ ബാംഗ്‌ളുരില്‍ Rs 85000 / വും യു.എസില്‍ $2,200 ഉം യു.കെയില്‍ � 1,500 ആണിതിനു വേണ്ടി വരുന്നത്‌.

ബ്ലേഡുപയോഗിച്ചു നടത്തുന്ന സാധാരണ ലാസിക്‌ (LASIK) ശസ്‌ത്രക്രിയയും മുളമൂട്ടില്‍ നേത്രാശുപത്രിയില്‍ നടത്താവുന്നതാണ്‌. ഇതിന്റെ ചിലവ്‌ ഒരു കണ്ണിന്‌ Rs. 15,000 ആണ്‌.

ഞങ്ങളുമായി ബന്ധപ്പെടുക

ഞങ്ങളുടെ സേവനങ്ങളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

 
What is LASIK Surgery? How it is done?
 
What is blade free LASIK Surgery?
 
Blade Free LASIK Surgery, Benefits