Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ Jul 14 2020

ബ്ലേഡ്‌-രഹിത ലാസിക്‌ (LASIK) ശസ്‌ത്രക്രിയയുടെ നേട്ടങ്ങള്‍

കമ്പ്യൂട്ടറൈസ്‌ ചെയ്‌ത ഒരു ലോഹ ബ്ലേഡ്‌ ഉപയോഗിച്ച്‌ കോര്‍ണിയയുടെ മൂടി മുറിക്കുകയാണ്‌ സാധാരണ ലാസിക്‌ (Lasik) ശസ്‌ത്രക്രിയയില്‍ ചെയ്യുന്നത്‌. ലേസര്‍ ഉപയോഗിച്ച്‌ ലെന്‍സ്‌ പവര്‍ തിരുത്തുകയും ചെയ്യുന്നു.

കോര്‍ണിയയില്‍ ബ്ലേഡുകൊണ്ടുണ്ടാവുന്ന മുറിവ്‌ കാലാന്തരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ലോഹബ്ലേഡുപയോഗിച്ചുണ്ടാക്കിയ മുറിവ്‌ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നതിന്‌ കഴിയാത്തതിനാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കോര്‍ണിയ ദുര്‍ബലമാകുന്നു.

എന്നാല്‍ ബ്ലേഡ്‌ രഹിത ലാസിക്‌ (LASIK) -ല്‍ ഒരു ചെറു ജാലകത്തിലൂടെ ലേസര്‍ രശ്‌മി അയച്ച്‌ ശസ്‌ത്രക്രിയ ചെയ്യുന്നതിനാല്‍ അത്തരത്തിലൊരു മുറിവുണ്ടാകുന്നില്ല.

ബ്ലേഡും ലേസറുമുപയോഗിച്ചുള്ള പഴയ കാല ശസ്‌ത്രക്രിയാ സമ്പ്രദായത്തില്‍ 150 മൈക്രോണ്‍ വരെ കോശജാലകങ്ങള്‍ക്കു നാശമുണ്ടാകുന്നുണ്ട്‌. എന്നാല്‍ ബ്ലേഡു രഹിത ശസ്‌ത്രക്രിയയിലാവട്ടെ ഇതു ഏകദേശം 80 മൈക്രോണ്‍ വരെ മാത്രമാണ്‌.
അതു പോലെ സാധാരണ ബ്ലേഡുപയോഗിച്ചുള്ള ശസ്‌ത്രക്രിയയിലെ മുറിവ്‌ 270 ഡിഗ്രി ( 25 m.m) കോര്‍ണ്ണിയയില്‍ ഉണ്ടാക്കപ്പെടുമ്പോള്‍ ബ്ലേഡു രഹിത ആധുനിക ശസ്‌ത്രക്രിയയില്‍ ഇത്‌ 10 ഡിഗ്രി മാത്രവും 2 mm മാത്രം വരുന്ന ലേസര്‍ജാലകവും മാത്രമേ സൃഷ്ടിക്കപ്പെടുന്നുള്ളു.

എല്ലാറ്റിലുമുപരിയായി ബ്ലേഡുരഹിത ലാസിക്‌ (LASIK) ശസ്‌ത്രക്രിയക്ക്‌്‌്‌ 12 ഡയോപ്‌റ്റര്‍ (ലെന്‍സ്‌ പവര്‍) വരെ തിരുത്തുവാന്‍ കഴിവുള്ളപ്പോള്‍ സാധാരണ ലാസിക്‌ (LASIK) ശസ്‌ത്രക്രിയയ്‌ക്കു കഴിയുന്നത്‌ 6 ഡയോപ്‌റ്റര്‍ വരെ മാത്രം. 12 ഡയോപ്‌റ്റര്‍ വരെ വേണ്ടി വരുന്ന തിരുത്തലുകള്‍ ആവശ്യമാകുമ്പോള്‍ ലിക്വി-ജെല്‍ കോണ്‍ടാക്‌റ്റ്‌ ലെന്‍സ്‌ ഇംപ്ലാന്റ്‌ (ഫാക്കിക്‌ IOL) ഉപയോഗിക്കുന്നു