Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ Mar 16 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH) ഇന്ത്യയിലെ നേത്രസംരക്ഷ മേഖലയിലെ മുന്‍നിരക്കാരാണെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.

അന്തര്‍ദേശീയ നിലവാരമുളള സൗകര്യങ്ങള്‍, അന്തര്‍ദേശീയ നിലവാരമുള്ള ഉപകരണങ്ങള്‍, അന്തര്‍ദേശീയ യോഗ്യതകള്‍ നേടിയ ഡോക്ടര്‍മാര്‍ അവരെ സഹായിക്കുവാന്‍ പ്രതിബദ്ധരായ പാരാമെഡിക്കല്‍ ജീവനക്കാര്‍ - ഇതൊക്കെയാണ്‌ മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റലിന്റെ പ്രത്യേകതകള്‍.
ആറു നിലകളിലുള്ള കെട്ടിട സമുച്ചയത്തിലായി അമ്പതിനായിരം ചതുരശ്രയടി വിസ്‌തീര്‍ണ്ണമുള്ളതാണ്‌ ആശുപത്രി. കേരളത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രിയാണിത്‌.

ഓരോ രോഗിക്കും ഏറ്റവും നല്ല നേത്രരോഗ ചികിത്സയും അനുബന്ധ സേവനങ്ങളും ഉറപ്പാക്കുന്നു. ഇന്ന്‌ പ്രതിമാസം 6000 പേര്‍ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്‌.

നേത്രസംരക്ഷണത്തില്‍ ഞങ്ങളുടെ പാരമ്പര്യം

1885ലാണ്‌ വൈദ്യരത്‌നം ശ്രീ മുളമൂട്ടില്‍ മാത്തന്‍ മത്തായി (കോഴഞ്ചേരിയിലെ) തന്റെ തറവാട്ടില്‍ നേത്രരോഗങ്ങള്‍ക്കുള്ള ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന്‌ തുടക്കം കുറിക്കുന്നത്‌. കേരളത്തിലെ പത്തനംതിട്ട ജില്ലയില്‍ പമ്പാതീരത്താണ്‌ കോഴഞ്ചേരി എന്ന സ്ഥലം. നിരണത്തുള്ള തന്റെ തായ്‌ വഴിയിലെ മാതുലന്‍മാരായ പുതുക്കേരി വൈദ്യന്മാരില്‍ നിന്നാണ്‌ നിന്നാണ്‌ മാത്തന്‍ മത്തായി പരമ്പാരാഗത ചികിത്സാ സമ്പ്രദായമായ ആയുര്‍വേദം അഭ്യസിക്കുന്നത്‌. അക്കാലത്ത്‌ നേത്രരോഗചികിത്സയ്‌ക്കാണ്‌ പ്രാമുഖ്യമെങ്കിലും മറ്റെല്ലാ രോഗങ്ങള്‍ക്കുള്ള ചികിത്സയിലും നിരണം വൈദ്യന്‍മാര്‍ പ്രശ്‌സ്‌തരായിരുന്നു. കൊട്ടാരവൈദ്യന്മാര്‍ എന്ന നിലയിലാണ്‌ അവര്‍ അറിയപ്പെട്ടിരുന്നത്‌. തന്റെ ബാല്യകാലം അമ്മയുടെ തറവാട്ടില്‍ ചിലവഴിച്ച മാത്തന്‍ മത്തായി മാതുലന്‍മാരില്‍ നിന്ന്‌ ആയുര്‍വേദം അഭ്യസിക്കുകയും നേത്രരോഗചികിത്സയില്‍ പ്രാഗത്ഭ്യം നേടുകയും ചെയ്‌തു. കോഴഞ്ചേരിയിലേക്കു തിരിച്ചെത്തിയ അദ്ദേഹം സ്വന്തമായി ചികിത്സാ കേന്ദ്രം തുടങ്ങി. ഉദാരമതിയായ ചികിത്സകനെന്ന നിലയില്‍ അദ്ദേഹം പേരെടുത്തു. കോഴഞ്ചേരിയിലെ മുളമൂട്ടില്‍ ഭവനം അധികം വൈകാതെ നേത്രരോഗ ചികിത്സാലയം എന്ന പേരില്‍ പ്രശസ്‌തമാവുകയായിരുന്നു. പില്‍ തലമുറക്കാര്‍ മദ്ധ്യകേരളത്തിലെ മികച്ച നേത്രരോഗചികിത്സകര്‍ എന്ന നിലയിലാണ്‌ അറിയപ്പെട്ടത്‌.

ഗുണമേന്മയിലെ ഞങ്ങളുടെ പ്രതിബദ്ധത

ഞങ്ങളുടെ ദര്‍ശനം

ലോകത്തിലെ ഏററവും നല്ല നേത്രസംരക്ഷണം മുളമൂട്ടില്‍ കണ്ണാശുപത്രിയില്‍ ലഭ്യമാക്കുക.

ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നത്‌:
  • ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നേത്രസംരക്ഷണം.
  • ഞങ്ങളുടെ ജീവനക്കാരില്‍ നിന്നും തികച്ചും സൗഹാര്‍ദ്ദപരവും വ്യക്തിഗതവുമായ പരിഗണനയും ശുശ്രൂക്ഷയും.
  • ഉന്നത ബിരുദധാരികളും കഴിവുറ്റവരുമായ ഡോക്ടര്‍മാര്‍
  • അമേരിക്ക, യൂറോപ്പ്‌, ജപ്പാന്‍ എന്നിവിടങ്ങളിലെ മികച്ച നിര്‍മ്മാതാക്കളില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത ഉന്നത നിലവാരം പുലര്‍ത്തുന്ന യന്ത്രസാമഗ്രികളും അനുബന്ധ ഉപകരണങ്ങളും.
  • പ്രശസ്‌തരും വിശ്വാസയോഗ്യരുമായ ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നും വാങ്ങിയ മരുന്നുകള്‍.
  • അമേരിക്കന്‍ അക്കാദമി ഓഫ്‌ ഒഫ്‌താല്‍മേളജിയുടെ നിര്‍ദ്ദിഷ്ട നിലവാരത്തെ നിഷ്‌കര്‍ഷയോടെ പാലിച്ചുകൊണ്ട്‌ ശസ്‌ത്രക്രിയോപകരണങ്ങുടെ പ്രയോഗം. ഇതനുസരിച്ച്‌ ഒരോ ശസ്‌ത്രക്രിയയ്‌ക്കും ശേഷം ഉപേക്ഷിക്കേണ്ടവ ഉപേക്ഷിക്കുന്നു.
  • റോയല്‍ കോളേജ്‌ ഓഫ്‌ ഒഫ്‌താല്‍മോളജിസ്റ്റിസിന്റെയും (ലണ്ടന്‍) അമേരിക്കന്‍ അക്കാദമി ഓഫ്‌ ഒഫ്‌താല്‍മോളജിയുടെയും (യു.എസ്‌.ഏ) മാര്‍ഗ്ഗരേഖകള്‍ പിന്‍തുടര്‍ന്നു കൊണ്ടുള്ള ചികിത്സാ രീതികള്‍.
  • മികച്ച ശുശ്രൂക്ഷാ പരിചരണങ്ങള്‍.
  • മേല്‍ വിവരിച്ച മാര്‍ഗരേഖകളും നിയമാവലികളും നിഷ്‌കര്‍ഷയോടെ പിന്‍തുടരുന്നുണ്ടോ എന്നുറപ്പാക്കുവനുള്ള സംവിധാനങ്ങളും ആവശ്യമെങ്കില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാനുള്ള സന്നദ്ധതയും.
  • യാദൃശ്ചികമായിപ്പോലും അണുബാധയുണ്ടാകാത്തവിധം പരിരക്ഷിക്കുന്ന വൃത്തിയുള്ള ആശുപത്രി പരിസരം.
  • രോഗികളുടെ സംതൃപ്‌തിയുറപ്പാക്കാനും ചികിത്സാരീതികളില്‍ പോരായ്‌മ യുണ്ടെന്നു തോന്നിയാല്‍ അതു പരിഹരിക്കുവാനും എല്ലായ്‌പ്പോഴും സ്‌റ്റാഫ്‌ പരിശീനലനങ്ങള്‍ നടപ്പാക്കാനും ഉപകരണങ്ങള്‍ മെച്ചപ്പെടുത്താനും ഉള്ള സന്നദ്ധത.
  • കാലതാമസം കൂടാതെ സുരക്ഷിതമായും, ഫലപ്രദമായും നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ പ്രതിബദ്ധരാണ്‌.
ഗുണമേന്മാനയം

ഓരോ രോഗിക്കും ഏറ്റവും മികച്ച നേത്ര സംരക്ഷണം പ്രദാനം ചെയ്യുന്നത്‌ വ്യക്തിപരമായ പരിഗണനയോടെയും ഏറ്റവും നവീന സാങ്കേതിക വിജ്ഞാനത്തിന്റെ പിന്‍ബലത്തിലാണ്‌. എല്ലാത്തിലുമുപരി നിസ്വാര്‍ത്ഥമായ സേവനത്തിന്‌ സദാ സന്നദ്ധരായ ജീവനക്കാരും കൂടി ചേരുമ്പോള്‍ മുളമൂട്ടില്‍ നേത്രാശുപത്രിയുടെ ഈ രംഗത്തെ പ്രതിബദ്ധത തിളക്കമാര്‍ന്നതാവുന്നു.

ഡോക്ടര്‍ ആഷ്‌ലി തോമസ്‌ ജേക്കബ്‌
മെഡിക്കല്‍ ഡയറക്ടര്‍


ഉന്നതമായ ലക്ഷ്യങ്ങള്‍
  • ജീവനക്കാര്‍ക്ക്‌ നിരന്തര പരിശീലനം നല്‍കി അവരില്‍ നിക്ഷിപ്‌തമായ ഉത്തരവാദിത്വം പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുക.
  • നേത്രരോഗങ്ങള്‍ തടയുന്നതിനാവശ്യമായ അവബോധം പൊതുജനങ്ങളില്‍ വളര്‍ത്തുക.
  • മികച്ച ജീവനക്കാരെ മാത്രം ആശുപത്രിയില്‍ നിയമിക്കുക.
  • രോഗികള്‍ക്ക്‌്‌്‌ ഏറ്റവും മികച്ച ചികിത്സയും മറ്റു സേവനങ്ങളും ലഭ്യമാക്കുക.
  • ചികിത്സാരംഗത്ത്‌ അത്യാധുനിക സാങ്കേതിക വിദ്യ നടപ്പിലാക്കുക.
  • നൂറുശതമാനം സംതൃപ്‌തരായ ഗുണഭോക്താക്കളെ സൃഷ്ടിക്കുക.
മുളമൂട്ടില്‍ ഗ്രൂപ്പ്‌

1996 ല്‍ ശ്രീ എം. ഏ തോമസ്‌ സ്ഥാപിച്ചതാണ്‌ മുളമൂട്ടില്‍ ഗ്രൂപ്പ്‌ എന്ന സാമ്പത്തിക സ്ഥാപനം. നിര്‍മ്മാണ സാമഗ്രികളുടെ മൊത്ത വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുളമൂട്ടില്‍ ട്രേഡിംഗ്‌ കമ്പനി ആണ്‌ ഇന്ത്യയില്‍ അദ്ദേഹത്തിന്റെ ആദ്യ സ്ഥാപനം. അതിനു മുന്‍പ്‌ മലേഷ്യയിലെ അക്കൗണ്ടന്റ്‌ ജോലിയില്‍ നിന്നാര്‍ജിച്ച അനുഭവസമ്പത്തുമായി സിലോണില്‍ (ഇന്നത്തെ ശ്രിലങ്ക) റിട്ടെയില്‍ ബാങ്കിംഗ്‌ രംഗത്ത്‌ നിരവധി വര്‍ഷങ്ങള്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

ശ്രീ. എം .എം തോമസിന്റെ മകനായ ജേക്കബ്‌ തോമസാണ്‌ മുളമൂട്ടില്‍ ലീസിംഗ്‌ ആന്റെ്‌ ഹയര്‍പര്‍ച്ചേസ്‌ ലിമിറ്റഡിന്റെ സ്ഥാപകന്‍. റിസര്‍വ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ NBFC ആയി രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ഈ സ്ഥാപനത്തിന്‌ മദ്ധ്യകേരളത്തിലാകെ അമ്പതിലധികം ശാഖകളുണ്ട്‌. മുളമൂട്ടില്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും അദ്ദേഹമാണ്‌.

വില്ലകള്‍, ഫ്‌ളാറ്റുകള്‍, മോളുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും പ്രോപ്പര്‍ട്ടി ഡെവലപ്പ്‌മെന്റിലും ശ്രദ്ധകേന്ദ്രീകരിച്ചുള്ള സ്ഥാപനമാണ്‌ മുളമൂട്ടില്‍ ഹോംസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌.

ഒരു ദശലക്ഷത്തിലധികം സംതൃപ്‌തരായ ഇടപാടുകാരുള്ള ഒരു മൈക്രോലെന്റിംഗ്‌ സ്ഥാപനമാണ്‌ മുളമൂട്ടില്‍ ഫൈനാന്‍സ്‌ ആന്റ്‌ കുറീസ്‌.

താരതമ്യേന പുതിയ കാല്‍വെയ്‌പ്പാണ്‌ മുളമൂട്ടില്‍ സെന്‍ട്രല്‍ സ്‌കൂള്‍ എങ്കിലും പ്രഗത്ഭരായ അദ്ധ്യാപകരുടെയും മികച്ച മാനേജ്‌മെന്റിന്റെയും സവിശേഷ കൂട്ടായ്‌മയില്‍ നല്ല വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളെ സൃഷ്ടിക്കുവാനും സംതൃപ്‌തരായ രക്ഷകര്‍ത്താക്കളുടെ പങ്കാളിത്തം ഉണ്ടാക്കുവാനും ഈ സ്‌കൂളിനു കഴിഞ്ഞു.