Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ Dec 15 2017

1885 മുതല്‍ നേത്രരോഗ ചികിത്സാരംഗത്ത്‌ പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖ ആയൂര്‍വ്വേദ വൈദ്യന്‍ , പരേതനായ മുളമൂട്ടില്‍ മാത്തന്‍ മത്തായി തുടക്കം കുറിച്ച പാരമ്പര്യത്തിന്റെ പിന്‍ മുറക്കാരാണ്‌ കേരളത്തിലെ ഏറ്റവും മികച്ച നേത്ര ചികിത്സാലയങ്ങളില്‍ ഒന്നായ മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റലി (MEH) ന്റെ സാരഥികള്‍ .

ഒരു നേത്ര രോഗ വിദഗ്‌ദ്ധനാകുവാന്‍ തനിക്കു പ്രചോദനമേകിയ മുത്തച്ഛന്റെ പാരമ്പര്യം നിലനിര്‍ത്തുവാന്‍ 2003ല്‍ കോഴഞ്ചേരിയില്‍ മുളമൂട്ടില്‍ ഐ ഹോസ്പിറ്റല്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ച ഡോക്ടര്‍ ആഷ്‌ലി തോമസ്‌ ജേക്കബ്‌ [M.S(OPTH), DNB(OPTH), MRC(OPTH)(ലണ്ടന്‍), FICO (കേംബ്രിഡ്‌ജ്‌)] ഇപ്പോള്‍ ഈ ആശുപത്രിയുടെ മെഡിക്കല്‍ ഡയറക്ടറും പ്രധാന സര്‍ജനുമായി പ്രവര്‍ത്തിക്കുന്നു. വിദഗ്‌ദ്ധരായ ഡോക്ടര്‍മാരും മികച്ച പരിശീലനം സിദ്ധിച്ച പാരാമെഡിക്കല്‍ സ്റ്റാഫുമടങ്ങുന്ന സേവന തല്‍പരരായ വലിയൊരു സംഘം അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നു.

ഈ മേഖലയിലെ ഏറ്റവും മികച്ചതും അത്യന്താധുനികവുമായ സാങ്കേതിക ഉപകരണങ്ങളാല്‍ സജ്ജമായ മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ , കസ്റ്റമൈസ്‌ ചെയ്‌തതും അല്ലാത്തതുമായ അതിസൂക്ഷ്‌മ തിമിര ശസ്‌ത്രക്രിയകള്‍ വിദഗ്‌ദ്ധമായി നടത്തുന്ന സ്ഥാപനമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. തിമിരം, പ്രെസ്‌ബയോപിയ, മയോപിയ(ഹ്രസ്വദൂരക്കാഴ്ച), ഡയബറ്റിക്‌ റെറ്റിനോപ്പതി തുടങ്ങിയവയ്‌ക്ക്‌ വിദഗ്‌ദ്ധ ചികിത്സ നല്‌കുന്ന ഇവിടെ ഇപ്പോള്‍ പ്രതിമാസം ശരാശരി 6000 രോഗികളെ ചികിത്സിക്കുന്നുണ്ട്‌. ദൂരെ നിന്നു വരുന്നവര്‍ക്ക് ആധുനിക സൗകര്യങ്ങളുള്ളതും എയര്‍കണ്ടീഷന്‍ ചെയ്‌തതുമായ താമസ സൗകര്യവും സൗജന്യമായി ഒരുക്കിയിട്ടുണ്ട്‌.

കോര്‍പറേറ്റ്‌ സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ പ്രകാരം ഞങ്ങള്‍ നിരവധി ആതുര സേവന പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്‌. നേത്രരോഗങ്ങളുമായ ബന്ധപ്പെട്ട ഏതു പ്രശ്‌നങ്ങള്‍ക്കും ഞങ്ങളുടെ വിദഗ്‌ദ്ധാഭിപ്രായം നിങ്ങള്‍ക്ക്‌ സൗജന്യമായി തേടാവുന്നതാണ്‌.